ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ശസ്ത്രക്രിയ നടത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. വന്‍കുടലിലെ അസുഖത്തിനാണ് ശസ്ത്രക്രിയ. എപ്പോഴാണ് ശസ്ത്രക്രിയയെന്നത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇന്ന് വത്തക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്ത മാര്‍പാപ്പ, അദ്ദേഹം സെപ്തംബറില്‍ ഹംഗറിയിലേക്ക് പോകുമെന്ന് അറിയിച്ചു. 84കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ കഴിഞ്ഞയാഴ്ച പ്രത്യേക പ്രാര്‍ത്ഥന നടത്താനും ജനങ്ങളോട് പറഞ്ഞിരുന്നു.
Related News
ചന്ദ്രനില്‍ സൂര്യപ്രകാശം ഏല്ക്കുന്ന ഭാഗത്തും ജലത്തിന്റെ സാന്നിധ്യമുണ്ടെന്ന് നാസ
ചന്ദ്രനില്‍ സൂര്യപ്രകാശം ഏല്ക്കുന്ന ഭാഗത്തും ജലത്തിന്റെ സാന്നിധ്യമുണ്ടെന്ന് നാസ. മനസ്സിലാക്കിയതിനേക്കാള്‍ കൂടുതല്‍ വെള്ളത്തിന്റെ സാന്നിധ്യം ചന്ദ്രനില്‍ ഉണ്ടെന്നാണ് നാസയുടെ സ്ട്രാറ്റോസ്ഫെറിക് ഒബ്സര്‍വേറ്ററി ഫോര്‍ ഇന്‍ഫ്രാറെഡ് (സോഫിയ) കണ്ടെത്തല്‍.. പുതിയ കണ്ടുപിടിത്തം ചാന്ദ്ര ദൌത്യത്തില്‍ ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ചന്ദ്രനിലെ തെക്കന്‍ അര്‍ധ ഗോളത്തിലാണ് ജലതന്മാത്രകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരിക്കുന്നത്. ചന്ദ്രനില്‍ ഭൂമിയില്‍ നിന്ന് ദൃശ്യമാവുന്ന ഏറ്റവും വലിയ ഗര്‍ത്തക്കളില്‍ ഒന്നായ ക്ലാവിയസിലാണ് ഇപ്പോള്‍ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ആദ്യമായാണ് ചന്ദ്രനില്‍ സൂര്യപ്രകാശം ഏല്ക്കുന്ന ഭാഗത്ത് ജലത്തിന്റെ സാന്നിധ്യം […]
ബയ്റുത്ത് സ്ഫോടനത്തിന്റെ ആഘാതം വ്യക്തമാക്കുന്ന ഭൂപടം പുറത്തുവിട്ട് നാസ
ലബനന്റെ തലസ്ഥാനമായ ബയ്റുത്തിലുണ്ടായ സ്ഫോടനത്തിന്റെ ആഘാതം വ്യക്തമാക്കുന്ന ഭൂപടം പുറത്തുവിട്ട് നാസ (നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ) . ഓഗസ്റ്റ് നാലിനുണ്ടായ സ്ഫോടനത്തിൽ 170 ഓളം പേർ മരിക്കുകയും 3000 ത്തിൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. Before and after SkySat imagery shows the impact of yesterday’s explosion in Beirut. Imagery captured on May 31, 2020 and today, August 5, 2020. pic.twitter.com/8zCLDOZn4w — Planet […]
കോവിഷീൽഡ് വാക്സിനുള്ള അസംസ്കൃത വസ്തുക്കളുടെ കയറ്റുമതി; വിലക്ക് പിൻവലിച്ച് അമേരിക്ക
കോവിഷീൽഡ് വാക്സിൻ നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് അമേരിക്ക പിൻവലിച്ചു. അമേരിക്കയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ഇന്ത്യയുടെ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായ് നടത്തിയ ചർച്ചയിലാണ് തീരുമാനം. കോവിഷീൽഡ് വാക്സിനുള്ള അസംസ്കൃത വസ്തുക്കൾ ഉടൻ ഇന്ത്യയ്ക്ക് ലഭ്യമാക്കുമെന്ന് അമേരിക്ക അറിയിച്ചു. അമേരിക്കൻ നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് എമിലി ഹോൺ പ്രസ്താവനയിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു. സള്ളിവനും അജിത് ഡോവലും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തി. കൊറോണയ്ക്കെതിരെ കനത്ത പോരാട്ടം നടത്തുന്ന ഇന്ത്യയ്ക്ക് […]