ഒമാനിൽ നിന്നും പ്രവാസി മടക്കം തുടരുന്നു. ഈ വര്‍ഷം ഒമാൻ വിട്ടത് രണ്ടര ലക്ഷത്തിലേറെ പ്രവാസി തൊഴിലാളികള്‍ 2020- ൽ ജനുവരി മുതൽ നവംബർ വരെ രണ്ടര ലക്ഷത്തിലേറെ പ്രവാസികള്‍ ഒമാന്‍ വിട്ടതായി റിപ്പോര്‍ട്ട്. ദേശീയ സ്ഥതിതിവിവര കേന്ദ്രമാണ് കണക്കുകള്‍ പുറത്തുവിട്ടത്. 2020ന്‍റെ തുടക്കത്തിൽ 17.12 ലക്ഷം വിദേശ തൊഴിലാളികളാണ് ഒമാനിൽ ഉണ്ടായിരുന്നത്.
നവംബർ അവസാനം അത് 14.40 ലക്ഷമായി കുറഞ്ഞു. ബംഗ്ലാദേശ് സ്വദേശികൾ തന്നെയാണ് രാജ്യത്തെ വിദേശികളുടെ എണ്ണത്തിൽ ഏറ്റവും കൂടുതലും. രണ്ടാമതുള്ള ഇന്ത്യക്കാരുടെ എണ്ണമാകെട്ട 6.17 ലക്ഷത്തിൽ നിന്ന് 4.91 ലക്ഷമായും കുറഞ്ഞു. ശതമാന കണക്കിൽ നോക്കുമ്പോൾ നേപ്പാൾ സ്വദേശികളുടെ എണ്ണത്തിലാണ് ഏറ്റവുമധികം കുറവുണ്ടായത്.
രാജ്യത്തെ വിദേശ തൊഴിലാളികളിൽ 11.4 ലക്ഷം പേരും സ്വകാര്യ മേഖലയിലും 42000 പേർ സർക്കാർ തലത്തിലും രണ്ടരലക്ഷം പേർ ഗാർഹിക മേഖലയിലുമാണ് തൊഴിലെടുക്കുന്നത്. 40 ശതമാനത്തോളം വിദേശികളും മസ്കത്തിൽ തന്നെയാണ് താമസിക്കുന്നെതന്നും ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്‍റെ റിപ്പോർട്ടിൽ പറയുന്നു.