International UAE

ദുബൈ മെട്രോ’റൂട്ട് 2020′ പാത തുറന്നു; ദിവസം 50 ട്രെയിനുകൾ സർവീസ് നടത്തും

ദുബൈ മെട്രോ റെഡ് ലൈൻ പാതയിൽ നിന്ന് എക്സ്പോ 2020 വേദിയിലേക്കാണ് പുതിയ പാത

ദുബൈ മെട്രോയുടെ റൂട്ട് 2020 പാത യാത്രക്കാർക്ക് തുറന്നുകൊടുത്തു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം പാതയുടെ ഉദ്ഘാടനം നിർവഹിച്ചു. ദുബൈ മെട്രോ റെഡ് ലൈൻ പാതയിൽ നിന്ന് എക്സ്പോ 2020 വേദിയിലേക്കാണ് പുതിയ പാത. ഏഴ് സ്റ്റേഷനുകൾ ഉൾകൊള്ളു പുതിയ പാതയിൽ ദിവസം 50 ട്രെയിനുകൾ സർവീസ് നടത്തും. ദിനംപ്രതി 1,25,000 പേർക്ക് യാത്ര ചെയ്യാൻ പുതിയ പാതക്ക് ശേഷിയുണ്ടാകും. 11 ശതകോടി ദിർഹം ചെലവിട്ടാണ് പുതിയ പാത നിർമാണം പൂർത്തിയാക്കിയത്. പ്രഖ്യാപനം നടത്തി 47 മാസം കൊണ്ടാണ് പുതിയ യാതാർഥ്യമാക്കിയത്. 12,000 എഞ്ചിനീയർമാരും തൊഴിലാളികളും 80 ദശലക്ഷം തൊഴിൽസമയമാണ് പുതിയ പാതക്കായി ചെലവിട്ടതെന്ന് യു എ ഇ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. റെഡ് ലൈനിലെ നഖീൽ ഹാർബർ സ്റ്റേഷനിൽ നിന്നാണ് റൂട്ട് 2020 ആരംഭിക്കുന്നത്.

ദുബൈ മെട്രോ'റൂട്ട് 2020' പാത തുറന്നു;
ദിവസം 50 ട്രെയിനുകൾ സർവീസ് നടത്തും
ദുബൈ മെട്രോ'റൂട്ട് 2020' പാത തുറന്നു;
ദിവസം 50 ട്രെയിനുകൾ സർവീസ് നടത്തും