ചികിത്സ തുടർന്നും സൗജന്യമായി ലഭിക്കും
ജൂലൈ 21 മുതൽ ബഹ്റൈൻ ഇൻറർനാഷണൽ എയർപോർട്ടിൽ എത്തുന്ന എല്ലാ യാത്രക്കാരും കോവിഡ് -19 പരിശോധനയുടെ ചെലവ് സ്വയം വഹിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 30 ദിനാറാണ് ടെസ്റ്റിന് ചെലവ് വരിക.
അതേസമയം, സ്വദേശികൾക്കും പ്രവാസികൾക്കും കോവിഡ് ചികിത്സ തുടർന്നും സൗജന്യമായി ലഭിക്കും. യാത്രക്കാർ ‘ബി അവെയർ ബഹ്റൈൻ’ മൊബൈൽ ആപ്പിലുടെ ഇലക്ട്രോണിക് പേയ്മെൻറ് ആയോ ക്യാഷ് ആയോ പണം അടക്കണം. കാബിൻ ക്രൂ, ഡിപ്ലോമാറ്റിക് യാത്രക്കാർ, മറ്റ് ഔദ്യോഗിക യാത്രക്കാർ തുടങ്ങിയവർക്ക് ഫീസ് വേണ്ടതില്ല.
ട്രാൻസിറ്റ് യാത്രക്കാർക്ക് കോവിഡ് ടെസ്റ്റ് ആവശ്യമില്ല. പരിശോധനയിൽ നെഗറ്റീവ് ആകുന്ന യാത്രക്കാർ 10 ദിവസം വീട്ടുനിരീക്ഷണത്തിൽ കഴിയണം. ക്വാറൻൈൻ കാലാവധി അവസാനിക്കുമ്പോൾ വീണ്ടും ടെസ്റ്റ് നടത്തണം. ഇതിനും 30 ദിനാർ അടക്കണം.