6 മരണം; ഇത് വരെ മരിച്ചത് 226 പേർ
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3325 പേരെയാണ് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. ഇതിൽ 887 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 28649 ആയി. പുതിയ രോഗികളിൽ 201 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 8647 ആയി.
24 മണിക്കൂറിനിടെ 6 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 226 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 300 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 117 പേർക്കും അഹമ്മദിയിൽ നിന്നുള്ള 216 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 81 പേർക്കും ജഹറയിൽ നിന്നുള്ള 173പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. റസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ ഇനി പറയും വിധമാണ്:-
- ഫർവാനിയ: 74
- അബ്ദലി: 39
- മെഹ്ബൂല: 42
- വാഹ: 36
- ഖെയ്താൻ: 42
- മംഗഫ്:38
- ജലീബ് അൽ ശുയൂഖ്: 76
രോഗമുക്തിയുടെ കാര്യത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ വലിയ വർധനവാണ് ഉണ്ടായത്. പുതുതായി 1382 പേർ രോഗമുക്തി നേടി. കോവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 14281 ആയി. നിലവിൽ 14142 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 1874 പേർ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.