International

കുവൈത്തിൽ 683 പേർക്ക് കൂടി കോവിഡ്; 1126 പേർക്ക് രോഗമുക്തി

24 മണിക്കൂറിനിടെ 2 മരണം,  ആകെ രോഗബാധിതർ 33823   

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2871 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയതിൽ 683 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1126 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം33823 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 23288 ഉം ആയി ഉയർന്നു. പുതിയ രോഗികളി 130 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 9531 ആയി.

24 മണിക്കൂറിനിടെ 2 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 275 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 257 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 103 പേർക്കും അഹമ്മദിയിൽ നിന്നുള്ള 160 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 52 പേർക്കും ജഹറയിൽ നിന്നുള്ള 111 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. റസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ ഇനി പറയും വിധമാണ്:-

  • ജലീബ് അൽ ശുയൂഖ്: 99
  • ഫർവാനിയ: 42
  • ഖൈത്താൻ: 30
  • ഹവല്ലി: 27
  • റിഗ്ഗയ്:26
  • സഅദ് അൽ അബ്ദുല്ല: 23

നിലവിൽ 10260 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 193 പേർക്കു മാത്രമാണ് ഗുരുതര ആരോഗ്യപ്രശ്ങ്ങൾ ഉള്ളത്. രാജ്യത്ത് ഇതുവരെ 324373 കോവിഡ് ടെസ്റ്റുകൾ നടത്തിയതായും ആരോഗ്യമന്ത്രലായം അറിയിച്ചു.