ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ച് എന്ന കമ്പനിക്കെതിരെയും സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്
ഇന്ത്യയിലെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ശേഖരിച്ചതിന് കേംബ്രിജ് അനലിറ്റിക്കക്കെതിരെ സി.ബി.ഐ കേസെടുത്തു.
യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേംബ്രിജ് അനലിറ്റിക്ക വിവര വിശകലന സ്ഥാപനമാണ്. കേംബ്രിജ് അനലിറ്റിക്കയെ കൂടാതെ ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ച് (ജി.എസ്.ആര്.എല്‍) എന്ന കമ്പനിക്കെതിരെയും സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിയമവിരുദ്ധമായി 5.62 ലക്ഷം ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ശേഖരിച്ചതിനാണ് നടപടി. ഇന്ത്യയില്‍നിന്നുള്ള 5.62 ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ ജി.എസ്.ആര്.എല്‍ നിയമവിരുദ്ധമായി ശേഖരിച്ചുവെന്നും അത് കേംബ്രിഡ്ജ് അനലിറ്റിക്കയുമായി പങ്കുവെച്ചുവെന്നും സി.ബി.ഐ പറഞ്ഞു.