ഒരു കാലത്ത് സ്മാർട്ട്ഫോണുകളിൽ വിപ്ലവം തീർത്ത ബ്ലാക്ക്ബെറി ഓർമയാകുന്നു. ജനുവരി 4ന് ബ്ലാക്ക്ബെറി ഫോണുകൾ എല്ലാ സേവനങ്ങളും അവസാനിപ്പിക്കും. ബ്ലാക്ക്‌ബെറി, ബ്ലാക്ക്ബെറി പ്ലേബുക്ക് ഓപ്പറേറ്റിംഗ് സ്റ്റിസ്റ്റങ്ങൾക്കുള്ള എല്ലാ സേവനങ്ങളും ബ്ലാക്ക്‌ബെറി അവസാനിപ്പിക്കുമെന്ന് ലില്ലിപുട്ടിംഗ് റിപ്പോർട്ട് ചെയ്തു.
പഴയ ഓഎസ് 7.1 ആണെങ്കിലും പുതിയ ബിബി 10 ആണെങ്കിലും നാളത്തോടെ ഫോൺ പ്രവർത്തനം അവസാനിപ്പിക്കും. കോൾ ചെയ്യാനോ എസ്എംഎസ് അയക്കാനോ ഒന്നും കഴിയില്ല. വൈഫൈ, മൊബൈൽ ഡേറ്റ സേവനങ്ങൾ തുടർന്നും ഉപയോഗിക്കാൻ കഴിയുമെങ്കിലും സ്ഥിരത ഉണ്ടാവില്ലെന്ന് കമ്പനി അറിയിച്ചു. ബ്ലാക്ക്‌ബെറി ആപ്ലിക്കേഷനുകൾ പരിമിതമായ രീതിയിൽ പ്രവർത്തിക്കും.