International

ഗസ്സയിൽ വീണ്ടും ബോംബ് ആക്രമണം; വ്യാപക പ്രതിഷേധം

ഗസ്സയിൽ വീണ്ടും ബോംബു വർഷിച്ച ഇസ്രായേൽ നടപടിയിൽ പ്രതിഷേധം. ഹമാസ് പോരാളികൾ അഗ്നിബലൂണുകൾ അയച്ചെന്ന് ആരോപിച്ചായിരുന്നു ഇന്ന് വെളുപ്പിന് ആക്രമണം. നാഫ്റ്റലി ബെനറ്റ് പ്രധാനമന്ത്രി പദത്തിലെത്തി രണ്ടാം ദിവസമാണ് ഗസ്സ തുരുത്തിൽ ബോംബർ വിമാനങ്ങൾ ആക്രമണം നടത്തിയത്.

പ്രകോപനപരമായ നടപടികളിൽ നിന്ന് ഇരുപക്ഷവും വിട്ടുനിൽക്കണമെന്ന് വൻശക്തി രാജ്യങ്ങൾ ആവശ്യപ്പെട്ടു. എന്തുവില കൊടുത്തും വെടിനിർത്തൽ തുടരേണ്ടതുണ്ടെന്ന് ഇരുകൂട്ടർക്കുമിടയിൽ മധ്യസ്ഥത വഹിച്ച ഈജിപ്തും നിർദേശിച്ചു. അതേ സമയം ജറൂസലമിൽ അനധികൃത കുടിയേറ്റം തുടർന്നാൽ വെറുതെയിരിക്കില്ലെന്ന് ഫലസ്തീൻ ചെറുത്തുനിൽപ്പ് സംഘടനകളും വ്യക്തമാക്കി.