അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്മാറി. ഇതോടെ അഫ്ഗാനിലെ 20 വർഷത്തെ സംഘര്‍ഷഭരിതമായ സേവനമാണ് അമേരിക്കന്‍ സൈന്യം അവസാനിച്ചത്. അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ ദൗത്യം പൂർത്തിയായെന്ന് പെന്റഗൺ. അമേരിക്കൻ അംബാസിഡർ റോസ് വിൽസൺ നാട്ടിലേക്ക് മടങ്ങി. അമേരിക്കയുടെ സേനാ പിന്മാറ്റത്തിൽ കാബൂൾ നഗരത്തിൽ ആഘോഷം നടത്തി താലിബാൻ.
അമേരിക്കന്‍ വ്യോമസേനയുടെ സി-17 എന്ന വിമാനം കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും പ്രാദേശീക സമയം തിങ്കളാഴ്ച വൈകുന്നേരം 3.29 പറന്നുയറന്നതോടെ അമേരിക്കന്‍ പിൻമാറ്റം പൂര്‍ണമായി.ആകാശത്തേക്ക് നിറയൊഴിച്ചാണ് ഭീകരര്‍ സന്തോഷം പ്രകടിപ്പിച്ചത്.
അതേസമയം ഐഎസ് ഭീകരരുടെ ഭീഷണിയെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് വിമാനത്താവളത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്.