International

കോവിഡ് വ്യാപനം രൂക്ഷം; ആമസോണ്‍ വര്‍ക്ക് ഫ്രം ഹോം 2021 ജൂണ്‍ വരെ നീട്ടി

കോവിഡ് വ്യാപനത്തിന് കുറവില്ലാത്ത സാഹചര്യത്തിൽ ജീവനക്കാരുടെ വർക്ക് ഫ്രം ഹോം കാലാവധി 2021 ജൂണ്‍ 30 വരെ ആമസോൺ നീട്ടി. നേരത്തെ ജനുവരി 8 വരെ വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് ആമസോണ്‍ അനുവദിച്ചിരുന്നത്.

യുഎസിലെ 19,000ല്‍ അധികം ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചുവെന്ന് ആമസോണ്‍ നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, ആമസോൺ കോർപ്പറേറ്റ് ഓഫീസ് തുറന്ന് പ്രവർത്തിക്കും. വീട്ടിലിരുന്ന് കാര്യക്ഷമമായി ജോലി ചെയ്യാൻ സാധിക്കുന്നവർക്ക് അത് തുടരാമെന്നും ആമസോൺ വക്താവ് വ്യക്തമാക്കി. ഓഫീസിൽ ജോലിക്കെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ഇതിനായി പ്രത്യേക ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ആമസോൺ അറിയിച്ചു. വെയർഹൗസ് ജീവനക്കാർക്കും ദിവസ വേതന, കരാർ ജീവനക്കാർക്കും വർക്ക് ഫ്രം ഹോം സേവനം ലഭ്യമല്ലെന്നും കമ്പനി വ്യക്തമാക്കി.