India National

‘കോൺ​ഗ്രസ് പച്ച വെെറസിന്റെ പിടിയിൽ’; വീണ്ടും വെെറസുമായി യോ​ഗി

കോൺഗ്രസിനെതിരെ വീണ്ടും വെെറസ് ആക്രമണവുമായി യോഗി ആദിത്യനാഥ്. കോൺഗ്രസ് പച്ച വെെറസിന്റെ പിടിയിലാണെന്ന് യു.പി മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ പോയി മത്സരിക്കുന്ന രാഹുൽ
ഗാന്ധിയുടെ പ്രചരണ റാലിയിൽ പച്ച കൊടികൾ മാത്രമേ കാണാൻ സാധിച്ചുള്ളു എന്ന് യോഗി പറഞ്ഞു.

തെരഞ്ഞെടുപ്പ് റാലിയെ അഭിംസംബോധന ചെയ്ത് സംസാരിക്കവെയാണ് വർഗീയ പരാമർശങ്ങൾ യോഗി വീണ്ടും ആവർത്തിച്ചത്. പ്രീണന തന്ത്രം പ്രയോഗിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നും ആദിത്യനാഥ് കുറ്റപ്പെടുത്തി. രാജ്യത്തെ മുസ്‍ലിംകൾക്ക് രാജ്യത്തെ വിഭവങ്ങൾക്ക് മേൽ അവകാശമുണ്ടെന്നാണ് മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞിരിക്കുന്നത്. ഇന്ത്യയിലെ മറ്റുള്ള ജനവിഭാഗങ്ങൾ എങ്ങേട്ടുപോകുമെന്നാണ് താൻ ചോദിക്കുന്നതെന്ന് ആദ്യത്യനാഥ് ചോദിച്ചു.

തെരഞ്ഞെടുപ്പിലെ ഏഴ് ഘട്ടങ്ങളിലും പോളിംഗ് ബൂത്തിലേക്ക് പോകുന്ന സംസ്ഥാനമാണ് യു.പി. മെയ് 23നാണ് ഫല പ്രഖ്യാപനം.