India National

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ക്കായുള്ള പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ 1000 ബസുകള്‍ക്ക് യോ​ഗി ആ​ദി​ത്യ​നാ​ഥ് അനുമതി ന​ൽ​കി

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ക്കായുള്ള പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ 1000 ബ​സു​ക​ൾ​ക്ക് യോ​ഗി ആ​ദി​ത്യ​നാ​ഥ് അ​നു​മ​തി ന​ൽ​കി. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നും രാ​ജ​സ്ഥാ​നി​ലെ വി​വി​ധ ജി​ല്ല​യി​ലേ​ക്ക് അ​തി​ഥി തൊഴിലാളികളെ എ​ത്തി​ക്കാ​ൻ കോ​ൺ​ഗ്ര​സ് ത​യാ​റാ​ക്കി​യ ബസുകൾ​ക്കാ​ണ് അ​നു​മ​തി. ബസുകളുടെ നമ്പര്‍, ഡ്രൈവര്‍മാരുടെ പേരുകള്‍ എന്നീ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് യോഗി ആദിത്യനാഥ് പ്രിയങ്ക ഗാന്ധിക്ക് കത്തയച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് 16നാണ് പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അതിഥിതൊഴിലാളികള്‍ക്കായുള്ള 1000 ബസുകള്‍ സര്‍വീസ് നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട ട്വിറ്ററില്‍ വീഡിയോ സന്ദേശം പങ്കുവെച്ചത്.

ബ​ഹു​മാ​ന​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി, ഇ​ത് രാ​ഷ്ട്രീ​യം കളിക്കാനുള്ള സമയമല്ല എന്ന് അഭ്യര്‍ത്ഥിക്കുന്നു. അ​തി​ർ​ത്തി​യി​ൽ ഞ​ങ്ങ​ൾ ഒരുക്കി​യ ബ​സു​ക​ൾ കാ​ത്തു​നി​ൽ​ക്കു​ന്നു. ഭ​ക്ഷ​ണ​വും വെള്ളവും ഇല്ലാതെ അതിര്‍ത്തിയില്‍ ആ​യി​ര​ത്തി​ലേ​റെ അ​തി​ഥി തൊ​ഴി​ലാ​ളി​കളാണ് ദുരിതങ്ങളോട് പോരാടുന്നത്. നമുക്ക് ഒരുമിച്ച് അവരെ സഹായിക്കാം. ദ​യ​വാ​യി ഞങ്ങളുടെ ബസുകള്‍ക്ക് അ​നു​മ​തി ത​രൂ..’ പ്രി​യ​ങ്ക സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞു.

‘അതിര്‍ത്തിയില്‍ ഞങ്ങളുടെ ബസ് കാത്തിരിക്കുകയാണ്. ആയിരകണക്കിന് അതിഥി തൊഴിലാളികളാണ് സൂര്യന് താഴെ നടന്നു തീര്‍ക്കുന്നത്. യോഗി ആദിത്യനാഥ് ജി അനുമതി തരൂ. നമുക്കൊരുമിച്ച് നമ്മുടെ സഹോദരീ സഹോദരന്‍മാരെ സഹായിക്കാം’; മറ്റൊരു ട്വീറ്റില്‍ പ്രിയങ്ക സ്ഥിതി രൂക്ഷമായതിനെ ക്കുറിച്ച് പ്രതികരിച്ചു.

അതിര്‍ത്തിയില്‍ ബസുകള്‍ കൂട്ടത്തോടെ അനുമതി ലഭിക്കാന്‍ കാത്തിരിക്കുന്ന വീഡിയോയും പ്രിയങ്ക പങ്കുവെച്ചിരുന്നു.