India National

യെസ് ബാങ്കിന് ആര്‍.ബി.ഐയുടെ മൊറട്ടോറിയം; നിക്ഷേപകര്‍ക്ക് 50,000 രൂപ മാത്രമേ പിന്‍വലിക്കാനാവൂ

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യെസ് ബാങ്കിന് ആര്‍.ബി.ഐ മൊറട്ടോറിയം ഏര്‍പ്പെടുത്തി. നിക്ഷേപകര്‍ക്ക് 50,000 രൂപ മാത്രമെ യെസ് ബാങ്കില്‍നിന്ന് പിന്‍വലിക്കാന്‍ കഴിയൂ. മൊറട്ടോറിയം വ്യാഴാഴ്ച നിലവില്‍ വന്നു. 30 ദിവസത്തേക്കാണ് നടപടി.

എസ്.ബി.ഐ മുന്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായിരുന്ന പ്രശാന്ത് കുമാറാണ് അഡ്മിനിസ്‌ട്രേറ്റര്‍.

എന്നാല്‍ നിക്ഷേപകരുടെ പണം സുരക്ഷിതമായിരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. മോദിയും അദ്ദേഹത്തിന്റെ ആശയങ്ങളും രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ തകർത്തുവെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

ബാങ്കിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പെട്ടെന്ന് തന്നെ നടപടിയുണ്ടാകുമെന്നും നിക്ഷേപകര്‍ക്ക് യാതൊരു ആശങ്കയും വേണ്ടെന്നും ആര്‍.ബി.ഐ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ ലയനം അല്ലെങ്കില്‍ പുനഃസംഘടനയുണ്ടാകുമെന്നും ആര്‍.ബി.ഐ വ്യക്തമാക്കി.