കേന്ദ്ര സർക്കാരിനും ബി.ജെ.പിക്കുമെതിരെ വീണ്ടും ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിനെ ഗുജറാത്ത് ആക്കാൻ ആരെയും അനുവദിക്കില്ലെന്നാണ് മമതയുടെ പുതിയ പ്രസ്താവന . “ഞങ്ങളുടെ മണ്ണിനെ ഞങ്ങൾ ബഹുമാനിക്കുന്നു. അത് സംരക്ഷിക്കേണ്ടത് ഞങ്ങളുടെ കടമയാണ് . ബംഗാൾ ഗുജറാത്ത് ആകാൻ ഞങ്ങൾ അനുവദിക്കില്ല” മമത ബാനർജി പറഞ്ഞു. 2020 ബംഗ്ലാ സംഗീത് മേളയിൽ സംസാരിക്കുകയായിരിക്കുന്നു അവർ.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാഹ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബംഗാൾ സന്ദർശിക്കുകയും തൃണമൂൽ സർക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മമത ബാനർജി കേന്ദ്രത്തിനും ബിജെപിക്കുമെതിരായി നിരവധി പ്രസ്താവനകൾ നടത്തുകയുണ്ടായി. തൃണമൂൽ കോൺഗ്രസിന്റെ ഭരണത്തിന് കീഴിൽ ബംഗാൾ മികച്ച വികസനങ്ങൾ കൈവരിച്ചതായി മമത പറഞ്ഞു. നാഷ്ണൽ ക്രൈം റെക്കോർഡ്സ് ബ്യുറോയുടെ കണക്കുകൾ പ്രകാരം ബംഗാളിലെ ക്രൈം ഗ്രാഫ് കുത്തനെ ഇടിഞ്ഞതായി മമത ചൂണ്ടിക്കാട്ടി. “സുരക്ഷിത നഗരത്തിനുള്ള” ടാഗ് രണ്ടുപ്രാവശ്യം പശ്ചിമ ബംഗാൾ തലസ്ഥാന നഗരിയായ കൊൽക്കത്തക്ക് ലഭിച്ചിരുന്നു.