കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ഇന്ന് തന്നെ ഗവര്‍ണറെ കാണുമെന്ന് ബി.ജെ.പി നേതാവ് യെദ്യൂരപ്പ. ഇന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിക്കുമെന്ന് പ്രതീക്ഷയെന്നും യെദ്യൂരപ്പ ബംഗളൂരുവില്‍ പറഞ്ഞു.
എന്നാല്‍ മൂന്ന് എം.എല്‍.എമാരെ അയോഗ്യരാക്കിയത് ബി.ജെ.പിക്ക് തിരിച്ചടിയായിട്ടുണ്ട്. എല്ലാവരെയും അയോഗ്യരാക്കുകയോ രാജി സ്വീകരിയ്ക്കുകയോ ചെയ്യുമെന്ന് പ്രതീക്ഷിച്ച ബി.ജെ.പിയ്ക്ക് മൂന്നു പേരുടെ മാത്രം അയോഗ്യത തിരിച്ചടിയാണ്.