അഹമ്മദാബാദ് നഗരത്തിന്റെ പേര് കർണാവതി എന്നാക്കണമെന്ന ആവശ്യവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഒരു സ്റ്റേഡിയത്തിന്റെ പേര് മാറ്റാമെങ്കിൽ എന്തു കൊണ്ട് നഗരത്തിന്റെ പേരു മാറ്റിക്കൂടാ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.
മൊട്ടേരയിലെ സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ പേരിലുള്ള സ്റ്റേഡിയം ഈയിടെ നരേന്ദ്രമോദിയുടെ പേരിലേക്ക് മാറ്റിയിരുന്നു. ഇത് സൂചിപ്പിച്ചാണ് സ്വാമിയുടെ ട്വിറ്റർ കുറിപ്പ്.
പേരുമാറ്റവുമായി ബന്ധപ്പെട്ട് വിവാദങ്ങളും ഉടലെടുത്തിരുന്നു. പുനർനാമകരണം പട്ടേലിനെ അപമാനിക്കുന്നതിന് തുല്യമാണ് എന്നാണ് ഗുജറാത്ത് കോൺഗ്രസ് കുറ്റപ്പെടുത്തിയിരുന്നത്. തങ്ങളുടെ മാതൃസംഘടനയെ നിരോധിച്ച ഒരു ആഭ്യന്തര മന്ത്രിയുടെ പേരിലാണ് സ്റ്റേഡിയത്തിന്റെ പേര് എന്ന് അവർ മനസ്സിലാക്കിയിരിക്കാം എന്നായിരുന്നു ശശി തരൂരിന്റെ പരിഹാസം