India National

എന്താണ് കാര്‍ഷിക ബില്ല്? ഇതെങ്ങനെ കര്‍ഷക വിരുദ്ധമാകുന്നു

ഇന്ത്യന്‍ ഗ്രാമങ്ങളുടെ നട്ടെല്ലായ കാര്‍ഷിക മേഖലയില്‍ എത്രപേര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചോദിച്ചാല്‍, ഇന്ത്യയില്‍ എത്ര കര്‍ഷകരുണ്ടെന്ന് ചോദിച്ചാല്‍ സര്‍ക്കാരിന്‍റെ പക്കല്‍ കൃത്യമായ കണക്കുകളില്ല

എന്താണ് കാര്‍ഷിക ബില്ല്? ഇതെങ്ങനെ കര്‍ഷക വിരുദ്ധമാകുന്നു
Brett Cole

എന്നാല്‍ ഇന്ത്യന്‍ ഗ്രാമങ്ങളുടെ നട്ടെല്ലായ കാര്‍ഷിക മേഖലയില്‍ എത്രപേര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചോദിച്ചാല്‍, ഇന്ത്യയില്‍ എത്ര കര്‍ഷകരുണ്ടെന്ന് ചോദിച്ചാല്‍ സര്‍ക്കാരിന്‍റെ പക്കല്‍ കൃത്യമായ കണക്കുകളില്ല എന്നതാണ് വാസ്തവം. 14.5 കോടി കര്‍ഷകര്‍ ഇന്ത്യയിലുണ്ടെന്നാണ് പ്രൈം മിനിസ്റ്റേര്‍സ് കിസാന്‍ യോജനയിലെ കണക്കുകള്‍ വിശകലനം ചെയ്യുമ്പോള്‍ ലഭിക്കുന്ന ഉത്തരം. ഇതില്‍ 86 ശതമാനം പേരും അഞ്ച് ഏക്കറില്‍ താഴെ മാത്രം കൃഷിഭൂമിയുള്ള ചെറുകിട കര്‍ഷകരാണ്. ഇതില്‍തന്നെ 12,000 ഓളം കര്‍ഷകര്‍ ഓരോ വര്‍ഷവും ആത്മഹത്യ ചെയ്യുന്നുവെന്നാണ് മറ്റൊരു ഞെട്ടിക്കുന്ന കണക്ക്.

എന്താണ് കാര്‍ഷിക ബില്ല്? ഇതെങ്ങനെ കര്‍ഷക വിരുദ്ധമാകുന്നു

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെന്നിരിക്കെ ജനാധിപത്യത്തിന്‍റെ സാമാന്യ മര്യാദകള്‍ പോലും പാലിക്കാതെ, പ്രതിപക്ഷ സ്വരങ്ങളെ തൃണവല്‍ഗണിച്ചുകൊണ്ട് കാര്‍ഷികമേഖലയെ നേരിട്ട് ബാധിക്കുന്ന പ്രധാനപ്പെട്ട മൂന്ന് ഓർഡിനൻസുകളാണ് ബില്ലുകളായി കേന്ദസര്‍ക്കാര്‍ രാജ്യസഭയില്‍ പാസാക്കിയെടുത്തത്.

ഇന്ന് രാജ്യം മുഴുവന്‍ പ്രതിഷേധച്ചൂടിലാണ്. നഗര, ഗ്രാമ വ്യത്യാസങ്ങളില്ലാതെ കര്‍ഷകര്‍ തെരുവിലാണ്. ചുട്ടുപൊള്ളുന്ന വെയിലില്‍ പൊള്ളിയൊലിച്ച കാലുകളുമായി അവര്‍ സമരം ചെയ്യുകയാണ്. തങ്ങളുടെ വിയര്‍പ്പിന്‍റെ വില കുത്തക കമ്പനികള്‍ നിശ്ചയിക്കാതിരിക്കാന്‍, ആത്മഹത്യയില്‍ അനാഥരാകുന്ന കര്‍ഷക കുടുംബങ്ങളുടെ ബാധ്യത ഏറ്റെടുത്ത് പിരിവ് നടത്താതിരിക്കാന്‍.

എന്താണ് കാര്‍ഷിക ബില്ല്? ഇതെങ്ങനെ കര്‍ഷക വിരുദ്ധമാകുന്നു

മൂന്ന് ഓർഡിനൻസുകളാണ് ഇപ്പോൾ സര്‍ക്കാര്‍ രജ്യസഭയില്‍ പാസാക്കിയെടുത്തത്.

1) ഫാർമേർസ്​ എംപവർമെന്‍റ് ആൻഡ്​ എഗ്രിമെന്‍റ് ഓഫ് പ്രൈസ്​ പ്രൊട്ടക്ഷൻ അഷ്വറൻസ്​

ആൻഡ്​ ഫാം സർവിസ്​ ബിൽ 2020

2) ഫാർമേർസ്​ പ്രൊഡ്യൂസ്​ ട്രേഡ് ആൻഡ്​ കൊമേഴ്​സ്​ പ്രമോഷൻ ആൻഡ്​ ​ഫെസിലിറ്റേഷൻ

ബിൽ 2020

3) എസൻഷ്യൽ കമ്മോഡിറ്റീസ്​ (അമെൻഡ്മെൻറ്​) ആക്ട് 2020

പൂര്‍ണമായും സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണാധികാരമുള്ള കാര്‍ഷിക വിഷയത്തില്‍ നിയമനിര്‍മ്മാണത്തിന് മുമ്പ് സംസ്ഥാനങ്ങളോട് കൂടിയാലോചനകള്‍ നടത്തണമെന്നാണ് ചട്ടം. എന്നാല്‍ സകല നിയമങ്ങളും കാറ്റില്‍പറത്തി ധൃതി പിടിച്ചാണ് ഈ ഓര്‍ഡിനന്‍സുകളെല്ലാം തന്നെ ബില്ലുകളാക്കിയത്. അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസെര്‍സ് മാര്‍ക്കറ്റിംഗ് കമ്മറ്റി അഥവാ എ.പി.എം.എസ് ആണ് സംസ്ഥാനത്തിന് നിയന്ത്രണാധികാരമുള്ള വിഷയത്തില്‍ തീരുമാനങ്ങളെടുക്കുന്നത്. ഇത് രാജ്യത്തിന്‍റെ ഫെഡറല്‍ സംവിധാനത്തെ തന്നെ തകര്‍ക്കുന്ന നീക്കമാണ്.

എന്താണ് കാര്‍ഷിക ബില്ല്? ഇതെങ്ങനെ കര്‍ഷക വിരുദ്ധമാകുന്നു

എന്താണ് കര്‍ഷക സംഘടനകള്‍ കാര്‍ഷിക ബില്ലിനെ എതിര്‍ക്കാന്‍ കാരണം?

സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള എ.പി.എം.സി (അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസെര്‍സ് മാര്‍ക്കറ്റിംഗ് കമ്മറ്റി)കള്‍ വഴിയാണ് കര്‍ഷകര്‍ അവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത്. ഈ എ.പി.എം.എസുകളില്‍ ഏജന്‍റുമാരുണ്ടാകും. അവര്‍ക്കാണ് കര്‍ഷകര്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്. എ.പി.എം.സികള്‍ക്ക് വിവിധ ഭാഗങ്ങളില്‍ വിപണികളുണ്ടാകും. ഇത്തരം കമ്മറ്റികളാണ് പിന്നീട് ഈ ഉത്പന്നങ്ങള്‍ സംസ്ഥാനത്തിനകത്തോ പുറത്തോ വിപണനം ചെയ്യുന്നത്. കര്‍ഷകര്‍ക്ക് അര്‍ഹമായ വില ഉറപ്പു വരുത്തുകയാണ് ഇത്തരം കമ്മറ്റികളുടെ ലക്ഷ്യം.

ഫാർമേർസ്​ എംപവർമെന്‍റ് ആൻഡ്​ എഗ്രിമെന്‍റ് ഓഫ് പ്രൈസ്​ പ്രൊട്ടക്ഷൻ അഷ്വറൻസ്​ ആൻഡ്​ ഫാം സർവിസ്​ ബിൽ 2020 നടപ്പാക്കുന്നതോടെ ഇത്തരം എ.പി.എം.സികള്‍ക്ക് അധികാരം നഷ്ടപ്പെടുകയും ഇടനിലക്കാരില്ലാതാകുമെന്നും കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് വിറ്റഴിക്കാന്‍ സാധിക്കുമെന്നുമാണ് സര്‍ക്കാരിന്‍റെ ന്യായീകരണം.

എന്നാല്‍ എ.പി.എം.സികള്‍ ഇല്ലാതാകുന്നതോടെ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് നേരിട്ട് വില്‍ക്കാം. അതുകൊണ്ട് തന്നെ തങ്ങള്‍ക്കനുകൂലമായ വില നിശ്ചയിച്ച് കോര്‍പ്പറേറ്റുകള്‍ക്ക് കര്‍ഷകരെ ചൂഷണം ചെയ്യാന്‍ സാധിക്കുമെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്ന മറുവാദം.

എന്താണ് കാര്‍ഷിക ബില്ല്? ഇതെങ്ങനെ കര്‍ഷക വിരുദ്ധമാകുന്നു

ഫാർമേർസ്​ എംപവർമെന്‍റ് ആൻഡ്​ എഗ്രിമെന്‍റ് ഓഫ് പ്രൈസ്​ പ്രൊട്ടക്ഷൻ അഷ്വറൻസ്​ ആൻഡ്​ ഫാം സർവിസ്​ ബിൽ 2020 വ്യവസായികള്‍ക്ക് കര്‍ഷകരുമായി നേരിട്ട് കരാറില്‍ ഏര്‍പ്പെടാന്‍ അനുമതി നല്‍കുന്ന ബില്ലാണ് ഇത്. ഇങ്ങനെ കോര്‍പ്പറേറ്റുകള്‍ കര്‍ഷകരുമായി നേരിട്ട് കരാറില്‍ ഏര്‍പ്പെടുമ്പോള്‍ എഴുതിയുണ്ടാക്കുന്ന കരാര്‍ വ്യവസ്ഥകള്‍ സാധാരണക്കാരായ കര്‍ഷകര്‍ക്ക് എത്രമാത്രം മനസിലാകും എന്നതും ആശങ്കയുണര്‍ത്തുന്ന ഒന്നാണ്. ഇങ്ങനെ കര്‍ഷകര്‍ വന്‍കിട കോര്‍പ്പറേറ്റുകളുമായി കരാറിലേര്‍പ്പെടുമ്പോള്‍ കടബാധ്യതയുണ്ടാകാന്‍ സാധ്യതയുണ്ട്. അങ്ങനെയുണ്ടായാല്‍ സാധാരണക്കാരായ കര്‍ഷകര്‍ നിയമയുദ്ധം ചെയ്യേണ്ടി വരുന്നത് വന്‍കിട കോര്‍പ്പറേറ്റുകളുമായാണ്.

എന്താണ് കാര്‍ഷിക ബില്ല്? ഇതെങ്ങനെ കര്‍ഷക വിരുദ്ധമാകുന്നു

അന്നന്നത്തെ അന്നത്തിനായി പണിയെടുക്കുന്ന കര്‍ഷകര്‍ക്ക് എങ്ങനെയാണ് വന്‍കിട വ്യവസായികളുമായി നിയമയുദ്ധം സാധ്യമാവുക? താങ്ങുവില ഇല്ലാതാകും എന്നതാണ് പുതിയ ബില്ലുകളിലെ അപകടകരമായ മറ്റൊരു വസ്തുത. അതായത് മാര്‍ക്കറ്റില്‍ ഒരു കാര്‍ഷിക ഉത്പന്നത്തിന് വിലയിടിവ് സംഭവിച്ചാല്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഒരു താങ്ങുവിലയില്‍ കര്‍ഷകര്‍ക്ക് ഈ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനാകും. എന്നാല്‍ താങ്ങുവില ഇല്ലാതാകുന്നതോടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനാകാതെ കര്‍ഷകര്‍ പിന്നെയും കടക്കെണിയിലാകും. മുമ്പ് നിലവിലുണ്ടായിരുന്ന എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ടിന്‍റെ സെക്ഷന്‍ 3 ല്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് മൂന്നാമത്തെ ബില്‍ പാസാക്കിയിരിക്കുന്നത്.

കാര്‍ഷിക മേഖലയില്‍ സ്വകാര്യ നിക്ഷേപത്തിന് വഴിയൊരുക്കുന്നതാണ് എസൻഷ്യൽ കമ്മോഡിറ്റീസ്​ (അമെൻഡ്മെൻറ്​) ആക്ട് 2020. സ്റ്റോക്ക് ഹോള്‍ഡിങ് ലിമിറ്റ് എടുത്തു കളഞ്ഞു എന്നുള്ളതാണ് ഈ ബില്ലിന്‍റെ മറ്റൊരു അപാകതയായി കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. അതായത് സ്റ്റോക്ക് ചെയ്യാവുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഇനി മുതല്‍ പരിധിയുണ്ടാകില്ല. അതുകൊണ്ട് തന്നെ കോര്‍പ്പറേറ്റുകള്‍ക്ക് പരിധികളില്ലാതെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ സ്റ്റോക്ക് ചെയ്യാം.

എന്താണ് കാര്‍ഷിക ബില്ല്? ഇതെങ്ങനെ കര്‍ഷക വിരുദ്ധമാകുന്നു

പിന്നീട് മാര്‍ക്കറ്റില്‍ ഈ ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍റ് കൂടുന്ന സാഹചര്യത്തില്‍ കൂടിയ വിലക്ക് കമ്പനികള്‍ക്ക് വില്‍ക്കുകയും ചെയ്യാം. ചുരുക്കത്തില്‍ കാര്‍ഷിക മേഖലയില്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് ഇഷ്ടാനുസരണം കൈകടത്താനുള്ള ലൈസന്‍സാണ് കാര്‍ഷിക ബില്ലുകള്‍ പാസാക്കിയതിലൂടെ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത് എന്നാണ് കര്‍ഷകര്‍ ഉന്നയിക്കുന്ന ആക്ഷേപം.

എ.പി.എം.സികള്‍ക്ക് പൂര്‍ണമായും അധികാരം നഷ്ടമാകുന്നതോടെ കോര്‍പ്പറേറ്റുകള്‍ക്ക് ആവശ്യമാംവിധം തങ്ങളുടെ പദ്ധതികള്‍ നടപ്പിലാക്കാമെന്നും, കര്‍ഷകര്‍ മാര്‍ക്കറ്റില്‍ നിന്നും പൂര്‍ണമായും പുറന്തള്ളപ്പെടുമെന്നും കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നു. പ്രതിവര്‍ഷം 12,000 ത്തോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന ഒരു രാജ്യത്ത് തങ്ങള്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ പേലും ഇനി കോര്‍പറേറ്റുകളുടെ ഔദാര്യത്തിനായി കാത്തിരിക്കേണ്ടി വരുമെന്ന് ചുരുക്കം.