കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തയാള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ സഹാരന്‍പൂര്‍ സ്വദേശി വിപുല്‍ സൈനി (24) ആണ് അറസ്റ്റിലായത്. പതിനായിരത്തിലേറെ വ്യാജ വോട്ടേഴ്‌സ് ഐഡി ഇയാള്‍ നിര്‍മിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ പാസ്‌വേര്‍ഡ് ഉപയോഗിച്ചാണ് സൈറ്റ് ഹാക്ക് ചെയ്തത്. വെബ്‌സൈറ്റ് സുരക്ഷിതമാക്കിയതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.(website hacker arrested)
സഹാരന്‍പൂര്‍ ജില്ലയിലെ മച്ചാര്‍ഹെഡി ഗ്രാമത്തില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റുചെയ്തത്. ചോര്‍ത്തിയ വിവരങ്ങളുപയോഗിച്ച് പതിനായിരത്തിലേറെ വ്യാജ ഐഡികളാണ് ഹാക്കര്‍ നിര്‍മ്മിച്ചത്. കഴിഞ്ഞ മൂന്നുമാസത്തിനിടെയാണ് വ്യാജ ഐഡികള്‍ നിര്‍മ്മിക്കപ്പെട്ടത്.
രേഖകള്‍ ചോര്‍ന്നതായി പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശ് പൊലീസും ഇന്റലിജന്‍സ് വിഭാഗവും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും വ്യാജ ഐഡികള്‍ നിര്‍മ്മിച്ചിട്ടുണ്ടോ എന്നും പരിശോധിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.