മന്ത്രിസഭയിലെ പ്രതീകാത്മക പ്രാതിനിധ്യത്തില്‍ താത്പര്യമില്ലെന്ന് ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍. ബി.ജെ.പി നല്‍കിയ ഒരു മന്ത്രിസ്ഥാനം സ്വീകരിക്കേണ്ടെന്നത് പാര്‍ട്ടി തീരുമാനമാണ്. ബിഹാറില്‍ സഖ്യത്തിന് എത്ര സീറ്റുകളാണ് ലഭിച്ചതെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു. അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് നിതീഷ് കുമാറിന്‍റെ പ്രതികരണം.
തങ്ങൾ ഒരു സീറ്റും ആവശ്യപ്പെട്ടില്ല എന്നും മാധ്യമങ്ങളിൽ തങ്ങൾ മൂന്നു സീറ്റ് ആവശ്യപ്പെട്ടു എന്ന് കാണുന്നത് തെറ്റാണ് അദ്ദേഹം കൂട്ടി ചേർത്തു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബീഹാറിലെ 40 മണ്ഡലങ്ങളിൽ ജെ.ഡി.യു 16 ഉം ബി.ജെ.പി 17 ഉം മറ്റൊരു സഖ്യകക്ഷിയായ ലോക് ജൻശക്തി പാർട്ടി ആറുംസീറ്റുകൾ വിജയിച്ചിട്ടുണ്ട്