പാകിസ്താനും പൗരത്വ ഭേദഗതി നിയമം (സി.എ.എ) പാസാക്കണമെന്നും ഇന്ത്യയില്‍ ‘പീഡിപ്പിക്കപ്പെടുന്ന’ മുസ്‌ലിംകളെ തങ്ങളുടെ രാജ്യത്തേക്ക് കൊണ്ടുപോകണമെന്നും ബി.ജെ.പി എം.എൽ.എ വിക്രം സൈനി.
ഉത്തർപ്രദേശിലെ ഖത്തൗലിയിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എയാണ് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വിവാദ പ്രസ്താവന നടത്തിയത്. ഇതുപോലുള്ള ഒരു നിയമം പാകിസ്താനും കൊണ്ടുവരിക. എന്നിട്ട് ഇവിടെ ജീവിക്കുന്ന, ദുരിതമനുഭവിക്കുന്ന മുസ്‌ലിംകൾക്ക് പാകിസ്താനിൽ പൗരത്വം നൽകണം. ഇന്ത്യയും പാകിസ്താനും പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളെ കൈമാറണമെന്നും യു.പിയിൽ നിന്നുള്ള ബി.ജെ.പി നേതാവ് പറഞ്ഞു.