India

സി.ബി.ഐ അന്വേഷണം വേണം: വാളയാര്‍ സഹോദരിമാരുടെ അമ്മ മുഖ്യമന്ത്രിയെ കണ്ടു

വാളയാര്‍ സഹോദരിമാരുടെ അമ്മ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണെന്നും സി.ബി.ഐ അന്വേഷണത്തെ കോടതിയില്‍ സംസ്ഥാനം എതിര്‍ക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കുന്നതിനാണ് പ്രഥമ പരിഗണനയെന്നും മുഖ്യമന്ത്രി കുടുംബത്തെ അറിയിച്ചു.

അതിനിടെ വാളയാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. മലയാള വേദിയാണ് പൊതുതാൽപര്യ ഹരജി നൽകിയത്. ഹരജി നാളെ പരിഗണിക്കും.