ബിഹാറില്‍ വോട്ടിങ് യന്ത്രങ്ങള്‍ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തി. മുസാഫര്‍പൂരിലെ ഹോട്ടല്‍മുറിയിലാണ് വോട്ടിങ് യന്ത്രങ്ങള്‍ കണ്ടെത്തിയത്. രണ്ട് ബാലറ്റിങ് യൂണിറ്റും ഒരു കണ്‍ട്രോള്‍ യൂണിറ്റും പരിശോധനയില്‍ കണ്ടെത്തി. രണ്ട് വിവിപാറ്റ് യന്ത്രങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
