വട്ടിയൂര്‍ക്കാവില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്ത് വിജയമുറപ്പിച്ചു. പ്രശാന്തിന്റെ ലീഡ് 8000 കടന്നിരിക്കുകയാണ്. 8397 വോട്ടുകള്‍ക്കാണ് പ്രശാന്ത് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തിയ മേയര്‍ ബ്രോ ഒരു ഘട്ടത്തില്‍ പോലും പിന്നിലേക്ക് പോയില്ല. യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ വട്ടിയൂര്‍ക്കാവില്‍ അട്ടിമറി വിജയം ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ.
