30ലേറെ പേര്‍ അറസ്റ്റിലായി. സംഘര്‍ഷത്തിനിടെ 60 പൊലീസുകാര്‍ക്ക് പരിക്കേറ്റു.
ബംഗളൂരു നഗരത്തില്‍ സംഘർഷം. പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 30ലേറെ പേര്‍ അറസ്റ്റിലായി. സംഘര്‍ഷത്തിനിടെ 60 പൊലീസുകാര്‍ക്ക് പരിക്കേറ്റു.
Karnataka: Visuals from Bengaluru's DJ Halli Police Station area where violence broke out over an alleged inciting social media post.
— ANI (@ANI) August 11, 2020
Two people died & around 60 police personnel sustained injuries in the violence in Bengaluru, according to Police Commissioner Kamal Pant. pic.twitter.com/QsAALZycs0
കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ബന്ധു നവീൻ ഫേസ്ബുക്കില്‍ മതവിദ്വേഷ പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് നഗരത്തില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. എംഎല്‍എയുടെ വീട് പ്രതിഷേധക്കാര്‍ ആക്രമിച്ചു. വാഹനങ്ങള്‍ കത്തിച്ചു. കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കൂടിയായ നവീനെ പൊലീസ് അറസ്റ്റ് ചെയ്തു.
With regard to incidents in DJ Halli, accused Naveen arrested for posting derogatory posts.. also total 110 accused arrested for arson, stone pelting and assault on police. APPEAL TO ALL TO COOPERATE WITH POLICE TO MAINTAIN PEACE.
— Kamal Pant, IPS (@CPBlr) August 11, 2020
ഡിജെ ഹള്ളി, കെജി ഹള്ളി എന്നീ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 110 പേരെ ഇതിനകം അറസ്റ്റ് ചെയ്തു. ജനങ്ങള്‍ നിയമം കയ്യിലെടുക്കരുതെന്ന് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂർത്തി അഭ്യര്‍ഥിച്ചു.