ചാന്ദ്രയാന്‍ രണ്ട് ദൌത്യത്തിന്‍റെ ഭാഗമായ വിക്രംലാന്‍ഡറിന്‍മേലുള്ള ഐ.എസ്.ആര്‍.ഒയുടെ പ്രതീക്ഷ മങ്ങുന്നു. ലാന്‍ഡറുമായി ഇതുവരെ ആശയവിനിമയം പുനസ്ഥാപിക്കാനായില്ല. ചന്ദ്രന്‍ പൂര്‍ണമായും രാത്രിയിലേക്ക് നീങ്ങുന്നത് വരെ ശ്രമം തുടരും. ഇന്നോ നാളെയോ ചന്ദ്രനില്‍ രാത്രിയാകും. അതേ സമയം ലാന്‍ഡര്‍ വീണസ്ഥലം കേന്ദ്രീകരിച്ച് നാസയുടെ ലൂണാര്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കൂടുതല്‍ വിശകലനം ചെയ്ത് വരികയാണ്.
ദക്ഷിണദ്രുവത്തിലെ നിഴല്‍ നിറഞ്ഞ പ്രദേശമാണ് ഓര്‍ബിറ്ററിന്‍റെ ക്യാമറയില്‍ പതിഞ്ഞിരിക്കുന്നത്. ഇതില്‍ നിന്നും വിക്രം ലാന്‍ഡറിനെ കണ്ടെത്താനായിട്ടില്ലെന്നാണ് നാസയെ ഉദ്ധരിച്ച് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ നാസയുടെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ചന്ദ്രയാന്‍ ഓര്‍ബിറ്ററിന്‍റെ പ്രവര്‍ത്തനം തൃപ്തികരമാണെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. സെപ്റ്റംബര്‍ ഏഴിനിന് സോഫ്റ്റ്ലാന്‍ഡിങ് നടപടിയുടെ അവസാനഘട്ടത്തിലാണ് ചന്ദ്രയാനുമായുള്ള ആശയവിനിമയം ഐ.എസ്.ആര്‍.ഓക്ക് നഷ്ടമായത്.