അന്തരിച്ച തമിഴ് നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്തിൻ്റെ സംസ്കാരം ഇന്ന് നടക്കും. വൈകിട്ട് 4.45ന് ഡിഎംഡികെ ആസ്ഥാനത്താണ് സംസ്കാര ചടങ്ങുകൾ. രാവിലെ ആറു മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ ബീച്ചിലെ ഐലൻഡ് ഗ്രൗണ്ടിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ഒരു മണിയ്ക്ക് വിലാപയാത്രയായി ഡിഎംഡികെ ആസ്ഥാനത്തേയ്ക്ക് പുറപ്പെടും. ആയിരക്കണക്കിന് ആരാധകരും പാർട്ടി പ്രവർത്തകരുമാണ് ക്യാപ്റ്റന് അന്ത്യാഞ്ജലി അർപ്പിയ്ക്കാനായി ഇന്നലെ എത്തിയത്. കൂടുതൽ ആളുകൾ എത്തുന്നതിനാലാണ് ഐലൻഡ് ഗ്രൗണ്ടിൽ പൊതുദർശനം ക്രമീകരിച്ചത്.
Related News
ഇടിവിന് ശേഷം സ്വര്ണവില തിരിച്ചുകയറി; ഇന്നത്തെ വിലയറിയാം…
കഴിഞ്ഞ മൂന്ന് ദിവസം തുടര്ച്ചയായി ഇടിവിലായ സ്വര്ണവില ഇന്ന് അല്പം തിരിച്ചുകയറി. ഒരു പവന് സ്വര്ണത്തിന് 200 രൂപയാണ് വര്ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന് സ്വര്ണത്തിന് 46400 രൂപയായി. 5,800 രൂപ എന്ന നിലയിലാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില്പ്പന പുരോഗമിക്കുന്നത്. രണ്ടാം തിയതിയാണ് ഈ മാസത്തെ ഏറ്റവും കൂടുതല് സ്വര്ണവില രേഖപ്പെടുത്തിയിരുന്നത്. അന്ന് 46640 രൂപയായിരുന്നു ഒരു പവന് സ്വര്ണത്തിന്റെ വില. എന്നാല് ഇന്നലെ സ്വര്ണവില ഇടിഞ്ഞ് 46200 രൂപയിലെത്തിയിരുന്നു. കഴിഞ്ഞ മാസം 18ന് […]
‘രഹസ്യം ചോരുമോയെന്ന് ഭയം വരുമ്പോള് കൊന്നവരെ കൊല്ലും,കുഞ്ഞനന്തന്റെ മരണത്തില് ദുരൂഹത’; കെ.എം.ഷാജി
ടിപി ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി പി.കെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. കേസിൽ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി കുഞ്ഞനന്തനാണ് എന്നും രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോൾ കൊന്നവരെ കൊല്ലും എന്നും കെഎം ഷാജി.എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കുഞ്ഞനന്തന്റെ മകൾ പികെ ഷബ്ന പ്രതികരിച്ചു. ടിപി വധക്കേസ് ചർച്ചകൾ വീണ്ടും സജീവമാകുന്നതിനിടയിലാണ് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കെ എം ഷാജിയുടെ ആരോപണം. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളും കൊന്നവർ […]
വാറ്റ് കുടിശികയും പിഴയും നികുതിവകുപ്പിന് ഈടാക്കാമെന്ന് ഹൈക്കോടതി
ജി.എസ്.ടി നിലവില് വന്നെങ്കിലും വാറ്റ് കുടിശികയും പിഴയും നികുതി വകുപ്പിന് ഈടാക്കാമെന്ന് ഹൈക്കോടതി. ചരക്ക് സേവന നികുതി നിലവിൽ വന്നതോടെ വാറ്റ് കാലഹരണപ്പെട്ടുവെന്നും അത് പ്രകാരമുള്ള നികുതികൾ ഈടാക്കുന്നത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയുള്ള 3250 ഓളം ഹർജികള് ഹൈക്കോടതി തള്ളി. ഇതോടെ ഹരജിക്കാരോട് മാത്രമായി 1800 കോടി രൂപയുടെ നികുതി വരുമാനമാണ് സംസ്ഥാന സർക്കാരിന് ലഭിക്കുക. ജി.എസ്.ടി നിലവിൽ വന്നെങ്കിലും മൂല്യവർധിത നികുതി ചട്ടപ്രകാരമുള്ള മുൻകാല കുടിശികകൾ പിരിക്കാൻ നികുതി വകുപ്പിന് അധികാരമുണ്ടെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. […]