തമിഴ്നാട്ടിലെ വെല്ലൂര്‍ ലോക്സഭ മണ്ഡലത്തില്‍ പോളിംഗ് തുടങ്ങി. രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയാണ് പോളിംഗ്. ഡി.എം.കെ സ്ഥാനാര്‍ത്ഥിയുടെ ഓഫീസില്‍ നിന്നും പണം പിടിച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റി വെച്ചത്.
Related News
പിടിതരാതെ ആളെക്കൊല്ലി കാട്ടാന, വട്ടംകറങ്ങി വനംവകുപ്പ്; ബേലൂർ മഖ്ന ദൗത്യം ഏഴാം ദിനം
വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്ന’യെ മയക്കുവെടിവെക്കാനുള്ള ദൗത്യസംഘത്തിന്റെ ശ്രമം ഇന്നും തുടരും. ഇടതൂർന്ന ചെങ്കുത്തായ വനമേഖലയും ഉയരത്തിലുള്ള കൊങ്ങിണി അടിക്കാടുകളും ദൗത്യസംഘത്തിനു വെല്ലുവിളിയാവുന്നുണ്ട്. അടുത്തടുത്ത് സിഗ്നലുകൾ ലഭിക്കുന്നുണ്ടെങ്കിലും വനപാലകസംഘത്തെ വട്ടംകറക്കുകയാണ് ആന. ഇരുനൂറംഗ കേരള ദൗത്യസംഘവും 25 അംഗ കർണാടക വനപാലകസംഘവുമുൾപ്പെടെ 225 പേരാണ് ആനയ്ക്കായി തിരച്ചിൽ നടത്തുന്നത്. ഇതിനുപുറമേ കുങ്കിയാനകളെയും ഡ്രോൺ ക്യാമറകളെയും പ്രയോജനപ്പെടുത്തുന്നുണ്ട്. നിലവില്‍ ആനയുടെ സഞ്ചാരമാണ് ദൗത്യം വൈകിപ്പിക്കുന്നത്. മറ്റൊരു മോഴയാന ഈ കാട്ടാനയ്ക്കൊപ്പം തുടരുന്നതും പ്രതിസന്ധിയാണ്.ഇരു കാട്ടാനകളേയും വേര്‍പെടുത്തിയ ശേഷമേ […]
നരേന്ദ്ര മോദി രാജ്യത്തെ വൻശക്തിയാക്കി മാറ്റി: കെ.സുരേന്ദ്രൻ
നരേന്ദ്രമോദി സർക്കാരിന്റെ എട്ടാം വാർഷികത്തിൽ ഇന്ത്യ ലോകത്തിലെ വൻശക്തിയായി മാറിയതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യത്തെ ഭരണസ്തംഭനവും വികസന മുരടിപ്പും അവസാനിപ്പിച്ചത് 2014ൽ അധികാരത്തിലേറിയ മോദി സർക്കാരാണെന്നും കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഈ വർഷത്തെ ജിഡിപി 8.47 ആയി ഉയർന്നത് ഇതിന്റെ ഉദ്ദാഹരണമാണ്. കഠിന പ്രയത്നത്തിലൂടെയാണ് മോദി എട്ട് വർഷം കൊണ്ട് ലോകത്തിലെ വൻ ശക്തിയാക്കി രാജ്യത്തെ മാറ്റിയത്. രണ്ട് വർഷത്തെ കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ച് ലോകത്തിലെ ഏറ്റവും മികച്ച രാഷ്ട്രതലവനായി ഇന്ത്യൻ […]
ഖാദര്‍ കമ്മീഷന് റിപ്പോര്‍ട്ട് അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി
ഹൈസ്ക്കൂൾ- ഹയർസെക്കണ്ടറി ഏകീകരണം ശിപാർശ ചെയ്യുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഒന്ന് മുതല്‍ 12 വരെയുള്ള സ്കൂള്‍ വിദ്യാഭ്യാസം ഒറ്റ ഡയറക്ടറേറ്റിന് കീഴിലാകും. ഡയറക്ടര്‍ ഓഫ് ജനറല്‍ എജ്യൂക്കേഷനാണ് ഇനി മുതല്‍ പൊതുപരീക്ഷാ നടത്തിപ്പിന്റെ ചുമതല. എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സംവിധാനം മാറ്റമില്ലാതെ തുടരും. റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷം നേരത്തെ രംഗത്തെത്തിയിരുന്നു.