തമിഴ്നാട് കൊടൈക്കനാലിൽ ഇത് പക്ഷികൾ വിരുന്നെത്തുന്ന കാലമാണ്. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ മലനിരകളിൽ വർണം വിരിക്കുന്നത് ഇപ്പോൾ പക്ഷികളാണ്. കൊവിഡ് കാലത്തെ അടച്ചിടലിനു ശേഷം പക്ഷികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടെന്നാണ് പക്ഷി നിരീക്ഷകർ പറയുന്നത്.
ബോംബൈ ഒയാസിസ്, സംഗതൻ ഒയാസിസ്, ടൈഗർ ഒയാസിസ്, ലാഫിങ് ത്രഷ് , വംശനാശ ഭീഷണി, നേരിടുന്ന വിവിധ തരം കുരുവികൾ, ഇങ്ങനെ നീളുകയാണ് കൊടൈക്കനാലിൽ വിരുന്നെത്തിയ പക്ഷിക്കൂട്ടങ്ങളുടെ പേരുകൾ. കൊടൈക്കനാലിൽ ധാരാളമായി കണ്ടുവന്നിരുന്ന അങ്ങാടിക്കുരുവികൾ ഒരു ഘട്ടത്തിൽ അരങ്ങൊഴിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അവയുടെ എണ്ണത്തിലും വലിയ വർധനവുണ്ട്.
കൊവിഡ് കാലത്തെ അടച്ചിടലിനു ശേഷമാണ് ഈ മാറ്റം. ഇതിനു പ്രധാന കാരണമായി പക്ഷി നിരീക്ഷകരും പരിസ്ഥിതി പ്രവർത്തകരും പറയുന്നത്, അന്തരീക്ഷ മലിനീകരണം കുറഞ്ഞതാണ് കാരണമെന്ന്.
കൊടൈക്കനാലിന്റെ ഭംഗി ആവോളം നുകരാനെത്തുന്ന സഞ്ചാരികൾക്കിപ്പോൾ, കണ്ണിനും മനസിനും കുളിരേകുന്ന കാഴ്ചയായി മാറുകയാണ് ഈ വർണ പക്ഷികൾ.