ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്റെ 147-ാം ജന്മവാർഷികം രാജ്യം രാഷ്ട്രീയ ഏകതാ ദിവസമായ് ആഘോഷിക്കും. ഗുജറാത്തിലെ കോവാഡിയയിൽ ദേശീയതല പരിപാടികൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. സർദാർ വല്ലഭായ് പട്ടേലിന്റെ പൂർണ്ണകായ പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തും.
ബനസ്കന്ത ജില്ലയിലെ അംബാജി പട്ടണത്തിലെ ആദിവാസി കുട്ടികളുടെ സംഗീത ബാൻഡ് ഇന്ന് ഇവിടെ അവതരിപ്പിയ്ക്കും. പാർലമെന്റിലെ പട്ടേലിന്റെ ഛായാ ചിത്രത്തിൽ സ്പീക്കറുടെ നേത്യത്വത്തിൽ കേന്ദ്രമന്ത്രിമാർ അടമ്മമുള്ളവർ പുഷ്പാർച്ചന നടത്തും.