ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ഗവേഷണവും ഉറപ്പാക്കാൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒഴിവുകൾ അടിയന്തരമായി നികത്തണമെന്ന് കേന്ദ്രസർക്കാർ നിർദേശം. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കത്ത് നൽകി. കേന്ദ്ര സർക്കാരിന് കീഴിലുള്ള ഐ.ഐ.ടി., ഐ.ഐ.എം., കേന്ദ്ര സർവകലാശാലകൾ എന്നിവയ്ക്കാണ് കേന്ദ്രസർക്കാർ നിർദേശം.
Related News
കോൺഗ്രസ് നേതാവും പാർട്ടി വക്താവുമായ രാജീവ് ത്യാഗി അന്തരിച്ചു
ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം കോൺഗ്രസ് നേതാവും പാർട്ടി വക്താവുമായ രാജീവ് ത്യാഗി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 53 വയസ്സായിരുന്നു. വൈകിട്ട് 7 മണിയോടെ ഗാസിയാബാദിലെ വീട്ടിൽ തളർന്നു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. We are deeply saddened by the sudden demise of Shri Rajiv Tyagi. A staunch Congressman & a true patriot. Our thoughts and prayers are with his families & friends […]
യെദിയൂരപ്പയെ വെട്ടാൻ ബിജെപിയിൽ പടയൊരുക്കം; സ്ഥിരീകരിച്ച് കര്‍ണാടക മന്ത്രിയും
കർണാടകയിൽ ബിഎസ് യെദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കാൻ ബിജെപിയിൽ പടയൊരുക്കം. കേന്ദ്രത്തിൽനിന്നാണ് യെദിയൂരപ്പയെ വെട്ടാൻ ശ്രമം നടക്കുന്നത്. ഇക്കാര്യം സമ്മതിച്ച് കർണാടക റവന്യൂ മന്ത്രി ആർ അശോക രംഗത്തെത്തിയിട്ടുണ്ട്. ഇതേസമയത്ത് പാർട്ടിയിലെ വിശ്വസ്തരെ അണിനിരത്തി പ്രതിരോധമൊരുക്കാൻ യെദിയൂരപ്പയും നീക്കം ആരംഭിച്ചിട്ടുണ്ട്. വിമതയോഗങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണെന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന് അശോക പ്രതികരിച്ചു. നിലവിലെ മന്ത്രിസഭയിലെ ചില അംഗങ്ങളും ഈ സംഘത്തിലുണ്ട്. ഈ നടക്കുന്ന ചർച്ചകളിലെല്ലാം യെദിയൂരപ്പയെ സ്ഥാനത്തുനിന്നു നീക്കാനുള്ള ആസൂത്രണങ്ങളാണ് നടക്കുന്നത്. നേരിട്ടല്ലാതെ നീക്കത്തിന് പിന്തുണ അർപ്പിച്ച് വേറെയും നേതാക്കളുമുണ്ടെന്നും […]
രാഹുല്‍ ഗാന്ധി നാളെ കോഴിക്കോട് എത്തും
വയനാട് എം.പി രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. വൈകുന്നേരം നാലു മണിയോടെ കരിപ്പൂർ വിമാനത്താവളത്തിലാണ് രാഹുല്‍ എത്തുക. തുടർന്ന് മലപ്പുറം ജില്ലയിലെ ദുരിത മേഖലയിൽ സന്ദർശിക്കും. മലപ്പുറം കലക്ടറേറ്റില്‍ നടക്കുന്ന പ്രളയ അവലോകന യോഗത്തിലും അദ്ദേഹം പങ്കെടുക്കും. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ താമസിക്കുന്ന അദ്ദേഹം തിങ്കളാഴ്ച്ച വയനാട് ജില്ലയിലെ ദുരന്ത മേഖലയിലും സന്ദർശിക്കും. നേരത്തെ കേരളത്തിലെത്താന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമായേക്കുമെന്ന സൂചനയെ തുടര്‍ന്ന് സന്ദര്‍ശനം മാറ്റിവെക്കുകയായിരുന്നു.