India National

ആബുലന്‍സ് നിഷേധിച്ചു,അമ്മ നടന്നത് കിലോമീറ്ററുകള്‍,വഴിമധ്യേ കുട്ടി മരിച്ചു

ഉത്തര്‍പ്രദേശിലെ ഷാജഹാന്‍ പൂരില്‍ അധികൃതര്‍ ആംബുലന്‍സ് നിഷേധിച്ചതോടെ പനി ബാധിച്ച മകനെയും ചുമന്ന് അമ്മ നടന്നത് കിലോമീറ്ററുകള്‍. യാത്രമധ്യേ കുട്ടി മരിച്ചു. കടുത്ത പനിയെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് അഫ്റോസ് എന്ന കുട്ടിയെ ഷാജഹാന്‍ പൂരിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത് . എന്നാല്‍ കുട്ടിയെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടു പോകാനായിരുന്നു ഡോക്ടറുടെ നിര്‍ദ്ദേശം. യാത്രക്കായി ആംബുലന്‍സ് ആവശ്യപ്പെട്ടു. മൂന്ന് ആംബലന്‍സുകള്‍ ആശുപത്രിയിലുണ്ടായിരുന്നിട്ടും ഒന്നുപോലും അനുവദിച്ചില്ലെന്ന് കുടുംബം പറയുന്നു.

മറ്റു വാഹനങ്ങളില്‍ കൊണ്ടുപോകാന്‍ കയ്യില്‍ പണമില്ലാത്തതിനാല്‍ കുട്ടിയെയും കൊണ്ട് മാതാവ് നടന്നു. വഴി മധ്യേ കുട്ടി മരിക്കുകയായിരുന്നു. എന്നാല്‍ ആംബുലന്‍സ് നിഷേധിച്ചെന്ന ആരോപണം ഡോക്ടര്‍ നിഷേധിച്ചു. കുട്ടിയെ രക്ഷിതാക്കള്‍ തന്നെ സ്വന്തം ഇഷ്ടപ്രകാരം തിരികെ കൊണ്ടുപോയതാണെന്ന് ഡോക്ടര്‍ പറഞ്ഞു.