ഉത്തര്‍ പ്രദേശിലെ ഉന്നാവോയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്നെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പെൺകുട്ടികളുടെ പിതാവിനെ പൊലീസ് വീട്ടിൽ നിന്നും കൊണ്ടുപോയി. ശരീരത്തില്‍ പരിക്ക് പറ്റിയ പാടുകള്‍ കണ്ടെത്താനായിട്ടില്ലെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തര്‍ പ്രദേശ് പൊലീസ് മേധാവി ഹിതേഷ് ചന്ദ്ര അശ്വതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
![](https://i0.wp.com/malayalees.ch/wp-content/uploads/2021/02/unnao-case-updates.jpg?resize=1200%2C642&ssl=1)