ഉന്നാവ് പെണ്‍കുട്ടിയെ ഡല്‍ഹി എയിംസിലേക്ക് മാറ്റുന്നതില്‍ സുപ്രിം കോടതി ഇന്ന് തീരുമാനമെടുക്കും. ഇക്കാര്യത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ അഭിപ്രായം അമിക്കസ് ക്യൂറി വി.ഗിരി കോടതിയെ അറിയിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം. എയിംസിലേക്ക് മാറ്റുന്നതില്‍ ആരോഗ്യപരമായ തടസങ്ങളില്ലെന്ന് ലക്നൗ കിങ് ജോര്‍ജ് ആശുപത്രി അധികൃതര്‍ ഇന്നലെ അറിയിച്ചിരുന്നു.
പെണ്‍കുട്ടിയുടെ അമ്മാവനെ റായ്ബറേലി ജയിലില്‍ നിന്ന് തിഹാര്‍ ജയിലിലേക്ക് മാറ്റുന്നതിലും കോടതി തീരുമാനമെടുക്കും. ഇതേപ്പറ്റിയുള്ള നിലപാട് യു.പി സര്‍ക്കാര്‍ കോടതിയെ അറിയിക്കും. അതേസമയം സുപ്രിം കോടതി നിര്‍ദ്ദേശപ്രകാരം 25 ലക്ഷം രൂപ യു.പി സര്‍ക്കാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് കൈമാറി.
പെണ്‍കുട്ടിക്കും കുടുംബത്തിനും 25 ലക്ഷം രൂപ ധനസഹായം നല്‍കണമെന്ന ഉത്തരവ് നടപ്പിലാക്കിയോ എന്ന കാര്യം സംസ്ഥാന സര്‍ക്കാരും സുരക്ഷയ്ക്ക് കേന്ദ്ര സേനയെ നിയോഗിച്ചോയെന്ന കാര്യം കേന്ദ്ര സര്‍ക്കാരും കോടതിയെ അറിയിക്കും