ഉന്നാവോ പീഡന കേസുകളൊന്നിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. ബി.ജെ.പി എം.എൽ എ കുൽദീപ് സിങ് സെൻഗർ പീഡത്തിന് ഇരയാക്കിയ ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി വീണ്ടും പീഡനത്തിനിരയാക്കിയ കേസിലാണ് നടപടി.
കുൽദീപ് സെനഗറിന്റെ അനുയായികൾ ആയ മൂന്ന് പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. 2017 ജൂണ്‍ പതിനൊന്നിന് പെൺകുട്ടിയെ തട്ടി കൊണ്ടുപോയി പീഡനത്തിനിരയാക്കിയ കേസിലാണ് നടപടി. ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെൻഗർ പീഡത്തിന് ഇരയാക്കിയ ശേഷമായിരുന്നു സംഭവം. കുൽദീപ് സിങ്ങിന്റെ അനുയായികളായ നരേഷ് തിവാരി, ബ്രിജേഷ് യാദവ് സിംഗ്, ശുഭം സിംഗ് എന്നീവർക്ക് എതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. ജാമ്യത്തിലാണ് മൂന്നുപേരും.
ജോലി വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ കുൽദീപ് സിങിന്റെ അടുത്തെത്തിച്ച ശശി സിങിന്റെ മകനാണ് ശുഭംസിങ്. ജില്ലാ ജഡ്ജി ധർമേഷ് ശർമയുടെ മുമ്പിലാണ് കുറ്റപത്രം സമർപ്പിച്ചത്. കൂടുതൽ രേഖകൾ സമർപ്പിക്കാൻ സിബിഐ സമയം നേടിയിട്ടുള്ള അതിനാൽ കേസ് ഒക്ടോബർ 10 ന് പരിഗണിക്കും.