വാഹനാപകടത്തിന് പിന്നില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗാറാണെന്ന് ഉന്നാവ് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴി. കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘത്തിനാണ് പെണ്‍കുട്ടിമൊഴി നല്‍കിയത്.തന്നെ ഇല്ലാതാക്കുകയായിരുന്നു സെൻഗറിന്റെ ലക്ഷ്യമെന്നും മൊഴിയിലുണ്ട്.
അതേസമയം ഉന്നാവ് പീഡന കേസ് സുപ്രിം കോടതി ഇന്ന് പരിഗണിക്കും. വാഹനാപകടക്കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കാൻ സി.ബി.ഐയ്ക്ക് കഴിഞ്ഞ തവണ ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകിയിരുന്നു. ഉന്നാവ് പീഡനവുമായി ബന്ധപ്പെട്ട അഞ്ച് കേസുകളിലെ വിചാരണയുടെ പുരോഗതിയും എന്ന് വിചാരണ പൂർത്തിയാക്കാൻ കഴിയുമെന്ന കാര്യവും അറിയിക്കാൻ ഡൽഹി പ്രത്യേക കോടതി ജഡ്ജി ധർമേഷ് ശർമയ്ക്കും നിർദേശമുണ്ട്.