India National

തിയറ്ററുകൾ ഉപാധികളോടെ തുറക്കാം; അണ്‍ലോക്ക് അഞ്ചിന്‍റെ മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി

സ്കൂളുകളും കോച്ചിംഗ് സ്ഥാപനങ്ങളും തുറക്കുന്നതിന്, ഒക്ടോബർ 15ന് ശേഷം ഗ്രേഡഡ് രീതിയിൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരുകൾക്ക് സൗകര്യമുണ്ട്

അണ്‍ലോക്ക് അഞ്ചിന്റ മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി. മാർഗനിർദ്ദേശം പ്രാബല്യത്തിൽ വരിക പതിനഞ്ചാം തീയതി മുതലായിരിക്കും. കായിക താരങ്ങൾക്ക് പരിശീലനത്തിനുള്ള സ്വിമ്മിങ് പൂൾ, എന്റെർടെയിൻമെന്റ് പാർക്ക് എന്നിവയും തുറക്കാം. തിയറ്ററുകൾ, മൾട്ടിപ്ലക്സുകൾ എന്നിവ ഉപാധികളോടെ തുറക്കാം. തീയറ്ററുകളിൽ പകുതി സീറ്റ് മാത്രമേ അനുവദിക്കാന് ആവുകയുള്ളൂ.

സ്കൂളുകളും കോച്ചിംഗ് സ്ഥാപനങ്ങളും തുറക്കുന്നതിന് ഒക്ടോബർ 15ന് ശേഷം ഗ്രേഡഡ് രീതിയിൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരുകൾക്ക് സൗകര്യമുണ്ട്. വിദ്യാലയങ്ങൾ തുറന്നാലും ഹാജർ നിർബന്ധമാക്കരുത്. വിദ്യാലത്തിൽ എത്താൻ നിർബന്ധിക്കരുത്. അന്തര്‍ – സംസ്ഥാന നിയന്ത്രണങ്ങള്‍ ഇല്ല.