വിവാദ കാർഷിക ബില്ലുകൾ ലോക് സഭയിൽ അവതരിപ്പിക്കാൻ മണിക്കൂറുകൾ ബാക്കിയിരിക്കെ, കേന്ദ്ര ഭക്ഷ്യമന്ത്രി രാജിവെച്ചു. എൻ.ഡി.എ സഖ്യകക്ഷിയായ പഞ്ചാബില്‍ നിന്നുള്ള ശിരോമണി അകാലിദൾ എം.പി ഹർസിമ്രത് കൗർ ബാദലാണ് മോദി മന്ത്രിസഭയിൽ നിന്ന് രാജിവെച്ചത്.
കർഷ വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് മന്ത്രിയുടെ രാജിയെന്നും എന്നാൽ കേന്ദ്രസർക്കാറിനുള്ള പിന്തുണ തുടരുമെന്നും ശിരോമണി അകാലിദൾ തലവൻ സുഖ്ബീർ സിങ് ബാദൽ അറിയിച്ചു. സഭയിൽ അവതരിപ്പിക്കാനിരിക്കുന്ന കാർഷിക ബില്ലിനെതിരെ ഹരിയാന – പഞ്ചാബ് സംസ്ഥാനങ്ങളിൽ ശക്തമായ പ്രതിഷേധം നടന്നു വരികയാണ്.
കാർഷിക മേഖലയിൽ പുത്തൻ ചുവടുവെപ്പെന്ന അവകാശവാദവുമായാണ് കേന്ദ്രസർക്കാർ ബിൽ അവതരിപ്പിക്കുന്നത്. തുടക്കത്തിൽ ബില്ലിന് അനുകൂലമായി നിലപാടെടുത്ത അകാലിദൾ, സംസ്ഥാനത്തെ കനത്ത പ്രക്ഷോഭത്തെ തുടർന്ന് പിൻവാങ്ങുകയായിരുന്നു.