India National

കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാൻ അന്തരിച്ചു

ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ‍‍ഡല്‍ഹിയിലെ ആശുപത്രിയില്‍ ‍‍‍‍ ചികിത്സയിലായിരുന്നു അദ്ദേഹം. മകന്‍ ചിരാഗ് പാസ്വാനാണ് വിവരം ട്വീറ്റ് ചെയ്തത്

കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാൻ അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ‍‍ഡല്‍ഹിയിലെ ആശുപത്രിയില്‍ ‍‍‍‍ ചികിത്സയിലായിരുന്നു അദ്ദേഹം. മകന്‍ ചിരാഗ് പസ്വാനാണ് വിവരം ട്വീറ്റ് ചെയ്തത്. ആറു തവണ കേന്ദ്രമന്ത്രിയും എട്ട് തവണ ലോക്സഭാംഗവുമായിരുന്നു. അഞ്ച് ദശാബ്ദത്തോളമായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്ന ഒരു പ്രധാന ദലിത് രാഷ്ട്രീയ നേതാവുകൂടിയാണ് അദ്ദേഹം

1977 ല്‍ 4.24 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഹാജിപുരില്‍ നിന്ന് ഗിന്നസ് റെക്കോര്‍ഡ് വിജയം നേടി ലോക തെരഞ്ഞെടുപ്പ് ചരിത്രത്തിന്റെ ഭാഗമായി പസ്വാന്‍.

എട്ട് തവണ ലോക്‌സഭാ അംഗവും രാജ്യസഭാ എംപിയുമായ പാസ്വാന്‍, സോഷ്യലിസ്റ്റ് പാര്‍ട്ടി അംഗമായാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1969 ല്‍ ബിഹാര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥയെ ധീരമായി എതിര്‍ത്ത അദ്ദേഹം ഈ കാലയളവില്‍ ജയില്‍വാസം അനുഭവിച്ചു. 1977 ല്‍ ആദ്യമായി ലോക്സഭയിലെത്തിയ അദ്ദേഹം, ഹാജിപൂര്‍ മണ്ഡലത്തില്‍ നിന്ന് ജനതാ പാര്‍ട്ടി അംഗമായി 1980, 1989, 1996, 1998, 1999, 2004, 2014 എന്നീ വര്‍ഷങ്ങളില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.