India National

ആരോഗ്യമേഖലക്ക് 69,000 കോടി, വിദ്യാഭ്യാസത്തിന് 99300 കോടി

ആരോഗ്യമേഖലക്ക് 69,000 കോടി രൂപ വകയിരുത്തിയതായി നിര്‍മ്മലാ സീതാരാമന്‍. 2025 ഓടെ ക്ഷയരോഗ നിര്‍മാര്‍ജനം സാധ്യമാക്കും. 120 ജില്ലകള്‍ക്ക് ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം ചികില്‍സാ സൌകര്യമൊരുക്കും. ജില്ലാ ആശുപത്രികളില്‍ മെഡിക്കല്‍ കോളജ് തുടങ്ങാന്‍ കേന്ദ്ര സഹായം നല്‍കുമെന്നും നിര്‍മ്മലാ സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു.

വിദ്യാഭ്യാസത്തിന് 99300 കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. 3000 കോടി നൈപുണ്യ വികസനത്തിനും മാറ്റിവച്ചു. സ്റ്റഡി ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഏഷ്യന്‍-ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സര്‍വകലാശാലകളില്‍ പഠന സൌകര്യം വര്‍ധിപ്പിക്കും. വിദ്യാഭ്യാസ ഗുണനിലവാര വര്‍ധനക്കായി വിദേശ നിക്ഷേപം ശക്തമാക്കും. പുതിയ വിദ്യാഭ്യാസ നയം ഉടന്‍ പ്രഖ്യാപിക്കും.