2024 ഓടേ രാജ്യത്ത് നൂറ് പുതിയ വിമാനത്താവളങ്ങള്‍ സ്ഥാപിക്കുമെന്ന് ബജറ്റ് നിര്‍ദേശം. ആഭ്യന്തര വ്യോമയാന മേഖലയുടെ വളര്‍ച്ചയ്ക്കായി രൂപം നല്‍കിയ ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇത് നടപ്പാക്കുകയെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
നിക്ഷേപത്തിന് മുന്‍പ് നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കാന്‍ പാകത്തിനുളള സംവിധാനമാണ് ഒരുക്കുന്നത്. വാണിജ്യ, വ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്ക് 27300 കോടി രൂപ നീക്കിവെച്ചതായി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. റെയില്‍വേ ട്രാക്കിന് സമീപമുളള റെയില്‍വേയുടെ സ്ഥലത്ത് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുമെന്നും നിര്‍മ്മല പറഞ്ഞു.