കശ്മീര്‍ വിഭജനത്തിന് പിന്നാലെ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയുടെ ഇടപെടല്‍. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് സംയമനം പാലിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജെനറല്‍ ആന്റോണിയോ ഗുട്ടറസ് പറഞ്ഞു. നിയന്ത്രണ രേഖയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചത് ഐക്യരാഷ്ട്ര സഭ നിരീക്ഷിക്കുന്നുണ്ടെന്നും ഗുട്ടറസ് അറിയിച്ചു, എല്ലാവരും സംയമനം പാലിക്കണമെന്നും യു.എന്‍ വ്യക്തമാക്കി. പ്രദേശത്ത് സമാധാനം പുലരണമെന്ന് അമേരിക്കയും ആഹ്വാനം ചെയ്തു.
Related News
”ലോക്ക്ഡൗണിനു ശേഷമുള്ള പദ്ധതികളില്‍ സര്‍ക്കാര്‍ സുതാര്യത വരുത്തണം” രാഹുല്‍ ഗാന്
വലിയ പരിവര്‍ത്തനവും കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളും തമ്മിലുള്ള ഏകോപനവും ഇക്കാര്യത്തില്‍ ആവശ്യമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു മെയ് 17ന് അവസാനിക്കുന്ന ലോക്ക്ഡൗണിനു ശേഷമുള്ള പദ്ധതികളില്‍ സര്‍ക്കാര്‍ സുതാര്യത വരുത്തേണ്ടതുണ്ടെന്ന് കോൺഗ്രസ് എംപി രാഹുല്‍ ഗാന്ധി. ”ലോക്ക് ഡൗണ്‍ കഴിഞ്ഞുള്ള തുറക്കല്‍ നടപടികളില്‍ സര്‍ക്കാര്‍ സുതാര്യമായിരിക്കണം. എപ്പോള്‍ പൂര്‍ണ്ണമായി തുറക്കും, എന്താണ് മാനദണ്ഡം എന്നിവ ജനം മനസ്സിലാക്കേണ്ടതുണ്ട്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ വ്യക്തമാക്കണം.” രാഹുല്‍ വീഡിയോ പ്രസ് കോണ്‍ഫറന്‍സില്‍ പറഞ്ഞു. “ലോക്ക്ഡൗണ്‍ കാരണം ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് പിന്തുണ നല്‍കാതെ നമുക്കിങ്ങനെ […]
റിപ്പബ്ലിക്ക് ദിനാചരണത്തിന് നാളെ തുടക്കം
രാജ്യത്തിന്റെ 74 ആം റിപ്പബ്ലിക്ക് ദിനാചരണത്തിന് നാളെ തുടക്കമാകും. നേതാജി സുഭാഷ് ചന്ദ്രബോസിനോടുള്ള ആദരസൂചകമായാണ് ഈ വർഷം മുതൽ അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി 23 മുതൽ റിപ്പബ്ലിക്ക് ദിനാചരണങ്ങൾ തുടങ്ങുന്നത്. ഇന്ത്യാഗേറ്റിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പൂർണ്ണകായ പ്രതിമ നാളെ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. മുൻ വർഷങ്ങളിൽ ജനുവരി 24 മുതലായിരുന്നു റിപ്പബ്ലിക്ക് ദിന ആഘോഷങ്ങൾ രാജ്യത്ത് നടന്നിരുന്നത്. പുന:ർനിർമ്മാണം പൂർത്തിയായ ശേഷം ആദ്യമായ് രാജ്പഥിൽ നടക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡ് എന്ന പ്രത്യേകതയും ഈ വർഷത്തിനുണ്ട്. […]
ഫെബ്രുവരി 4ന് കോൺഗ്രസിന്റെ ബദൽ സംഗമം; മല്ലികാർജുൻ ഖർഗെ തൃശൂരിൽ എത്തും
ബിജെപിക്ക് പിന്നാലെ തൃശൂരിൽ മഹാ സംഗമം സംഘടിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാനൊരുങ്ങി കോൺഗ്രസും. അടുത്ത മാസം നാലിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ സമരം ഉദ്ഘാടനം ചെയ്യും. ബൂത്ത് തല ഭാരവാഹികളായ 75,000 പേരെ പങ്കെടുപ്പിക്കാനാണ് നീക്കം. ജനുവരി 3നാണ് പ്രധാനമന്ത്രിയെ തൃശൂരിലെത്തിച്ച് ബിജെപി വലിയ സംഗമത്തിന് രൂപം നൽകിയത്. ഇതിന് പിന്നാലെയാണ് കോൺഗ്രസും മഹാസംഘമം നടത്താൻ തീരുമാനിച്ചത്. തൃശൂര്‍ തേക്കിൻകാട് വച്ചാകും മഹാസംഗമം. സംസ്ഥാനത്തെ 25,000 ലധികം വരുന്ന ബൂത്ത് പ്രസിഡന്റുമാർ, ഡിഎൽഒമാർ എന്നിങ്ങനെ 75,000 […]