India National

പൗരത്വ നിയമത്തിനെതിരെ യു.എന്‍ മനുഷ്യാവകാശ സമിതി

പൗരത്വ നിയമ ഭേദഗതിക്കെതിരെ യു.എൻ മനുഷ്യാവകാശ സമിതി രംഗത്ത്. തീർത്തും വിവേചനപരമാണ് നിയമമെന്ന് സമിതി കുറ്റപ്പെടുത്തി. ഇന്ത്യയുടെ ഭരണഘടനാ വിരുദ്ധമായ നിയമത്തെ സുപ്രിംകോടതി വിശദമായി വിലയിരുത്തുമെന്ന പ്രതീക്ഷയും സമിതി പങ്കുവെക്കുന്നു.

നിയമത്തിൽ നിന്ന് മുസ്‍ലിം വിഭാഗത്തെ മാത്രം മാറ്റിനിർത്തിയതിലൂടെ ഇന്ത്യൻ ഭരണഘടന ഉയർത്തി പിടിക്കുന്ന തുല്യതയാണ് ലംഘിക്കപ്പെട്ടിരിക്കുന്നതെന്ന് മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട യു.എൻ ഹൈകമീഷൻ ചൂണ്ടിക്കാട്ടി. നിയമത്തിനെതിെര ഇന്ത്യയിൽ വൻ പ്രതിഷേധമാണ് രൂപപ്പെട്ടിരിക്കുന്നതെന്ന് സമിതി വക്താവ് ജെറമി ലോറൻസ് പ്രസ്താവനയിൽ വ്യക്തമാക്കി.

വംശീയ വിവേചനം അവസാനിപ്പിക്കാനുള്ള യു.എൻ ചാർട്ടറിൽ ഒപ്പുവെച്ച രാജ്യം കൂടിയാണ് ഇന്ത്യ. പാർലമെൻറ് പാസാക്കിയെങ്കിലും നിയമത്തിൻെറ ഭരണഘടനാ വിരുദ്ധ തലം ഇന്ത്യയിലെ സുപ്രീംകോടതി വിശദമായി പരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യു.എൻ മനുഷ്യാവകാശ സമിതി പറഞ്ഞു. നിയമത്തിനെതിെര സമാധാനപരമായി പ്രതിഷേധിച്ച മൂന്നു പേരെ വെടിവെച്ചു കൊന്ന നടപടിയെയും സമിതി അപലപിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ യു.എൻ സമിതി രംഗത്തു വന്നത് ഇന്ത്യക്ക് വൻ തിരിച്ചടിയാകും. യു.എൻ രക്ഷാ സമിതിയിൽ സ്ഥിരാംഗത്വം ലഭിക്കാനുള്ള ഇന്ത്യയുടെ സ്വപ്നത്തിനും ഇത് മങ്ങൽ ഏൽപിക്കുാന്‍ സാധ്യതയുണ്ട്.