ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ കപ്പലിലെ ഇന്ത്യക്കാരെ മോചിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇടപെടുന്നു. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ നാളെ ജിബ്രാൾട്ടറിലെത്തും. കപ്പലിലെ ജീവനക്കാരെ ഹൈക്കമ്മീഷണർ കാണും. മാധ്യമങ്ങളോട് പ്രതികരിക്കരുതെന്ന് ജീവനക്കാരോട് ജിബ്രാൾട്ടർ പോർട് അതോറിറ്റി അറിയിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളോട് അല്ലാതെ ഫോണിൽ സംസാരിക്കരുതെന്നും മുന്നറിയിപ്പുണ്ട്. ആഗസ്ത് 19 വരെ കപ്പൽ കസ്റ്റഡിയിൽ വെക്കാൻ ജിബ്രാൾട്ടർ സുപ്രിം കോടതി അനുമതി നല്‍കിയിട്ടുണ്ട്. കപ്പലിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ 23 ഇന്ത്യക്കാരാണ് കപ്പലില്‍ ഉള്ളത്.
ബ്രിട്ടനും ഇറാനും പിടിച്ചെടുത്ത കപ്പലുകളിലുള്ള ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജിബ്രാള്‍ട്ടര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ‘ഗ്രേസ് വണ്‍’ എന്ന കപ്പിലുള്ളവര്‍ സുരക്ഷിതരാണെന്ന് ലണ്ടന്‍ ഹൈക്കമ്മീഷനും അറിയിച്ചു. ഇറാന്‍ പിടിച്ചെടുത്ത കപ്പലിലുള്ളവരുമായി ശനിയാഴ്ച തന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്ന് ഇറാനിലെ ഇന്ത്യന്‍ സ്ഥാനപതിയും അറിയിച്ചു.