India National

കൊടിക്കുന്നില്‍ സുരേഷ് പ്രൊ ടൈം സ്പീക്കറായേക്കും

മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ കൊടിക്കുന്നില്‍ സുരേഷ് പ്രൊ ടൈം സ്പീക്കറായേക്കുമെന്ന് സൂചന. ലോക്‌സഭാംഗങ്ങളില്‍ ഏറ്റവും സീനിയോരിറ്റിയുള്ള അംഗത്തെ പ്രോ ടൈം സ്പീക്കറാക്കുക എന്ന ചട്ടം അനുസരിച്ചാണ് കൊടിക്കുന്നില്‍ സുരേഷിന് അവസരം ലഭിക്കുക.

പ്രൊ ടൈം സ്പീക്കറാണ് അധികാരത്തിലേറുന്ന പ്രധാനമന്ത്രിയ്ക്കും മറ്റ് മന്ത്രിമാര്‍ക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുക. മാവേലിക്കര എം.പിയാണ് കൊടിക്കുന്നില്‍ സുരേഷ്. കഴിഞ്ഞ ലോക്‌സഭയില്‍ കര്‍ണ്ണാടകയില്‍ നിന്നുള്ള ലോക്‌സഭാംഗമായ മുനിയപ്പയായിരുന്നു സീനിയര്‍ അംഗമെന്ന നിലയില്‍ പ്രോടൈം സ്പീക്കറായത്. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ മുനിയപ്പ ജയിച്ചില്ല.

മൂന്നാം തവണയാണ് കൊടിക്കുന്നില്‍ സുരേഷ് സംവരണ മണ്ഡലമായ മാവേലിക്കരയില്‍ നിന്ന് ജയിക്കുന്നത്. സി.പി.ഐ സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിനെ 61,500 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് മാവേലിക്കര മണ്ഡലത്തില്‍ നിന്ന് കൊടിക്കുന്നിലിന്റെ ഹാട്രിക്ക് വിജയം. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തഴവ സഹദേവന്‍ മൂന്നാം സ്ഥാനത്താണ് എത്തിയത്.