India National

മഹാരാഷ്ട്രയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്

മഹാരാഷ്ട്ര നിയമസഭയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പും സ്പീക്കര്‍ തെരഞ്ഞെടുപ്പും നടക്കും. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ‌പൃഥിരാജ് ചവാനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

രണ്ട് മണിക്കാണ് മഹാരാഷ്ട്ര നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുക. പ്രോടേം സ്പീക്കറായി എന്‍.സി.പി നേതാവ് ദിലിപ് പാട്ടീലിനെ നിയമിച്ചിട്ടുണ്ട്. 288അംഗ മഹാരാഷ്ട്ര നിയമസഭയില്‍ നിലവില്‍ 170 പേരുടെ പിന്തുണയുണ്ടെന്നാണ് ത്രികക്ഷി സഖ്യം അവകാശപ്പെടുന്നത്. ഭൂരിപക്ഷം തെളിയിക്കാന്‍ ഡിസംബര്‍ 3 വരെ ഗവര്‍ണര്‍ ത്രികക്ഷി സഖ്യത്തിന് സമയം നല്‍കിയിരുന്നു.

നേരത്തെ നടന്ന ചര്‍ച്ചകളില്‍ ത്രികക്ഷി സഖ്യം സ്പീക്കര്‍ പദവി കോണ്‍ഗ്രസിന് നല്‍കിയതാണ്. സഭയെ നയിക്കാന്‍ പ്രാപ്തിയുള്ള മുതിര്‍ന്ന നേതാവെന്ന നിലയില്‍ കോണ്‍ഗ്രസ് പൃഥിരാജ് ചവാനെ നിര്‍ത്തിയേക്കും. പ്രതിപക്ഷ നേതാവായി ദേവേന്ദ്ര ഫഡ്നാവിസിനെ തെരഞ്ഞെടുക്കും.

ആദ്യയോഗത്തില്‍ തന്നെ മുംബൈ മെട്രോ റെയിൽ കോർപ്പറേഷൻ കാർ ഷെഡിനായി ആരംഭിച്ച ആരെ കോളനിയിലെ മരം മുറിക്കല്‍ ഉദ്ധവ് താക്കറെ നിര്‍ത്താന്‍ ഉത്തരവിട്ടിരുന്നു. വ്യാഴാഴ്ചയാണ് ഉദ്ധവ് താക്കറെയും 6 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്.