തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ രണ്ടുവയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു. കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി എന്‍.ഡി.ആര്‍.എഫ് സംഘം അല്‍പസമയത്തിനകം സ്ഥലത്തെത്തും.
വെള്ളിയാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന സുജിത് വില്‍സണ്‍ എന്ന രണ്ടുവയസുകാരന്‍ സമീപത്തുള്ള കുഴല്‍ക്കിണറിലേക്ക് കാല്‍ തെന്നി വീഴുകയായിരുന്നു, ഏഴ് വര്‍ഷം മുന്‍പ് കുഴിച്ചതാണ് ഈ കിണര്‍. ഫയര്‍ ആന്‍ഡ് റസ്ക്യൂ സര്‍വീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശവാസികളുടെ സഹായത്തോടെ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.
ട്യൂബ് വഴി കുട്ടിക്ക് ഓക്സിജന്‍ എത്തിക്കുന്നുണ്ട്. 35 അടിയോളം താഴ്ചയുള്ള കുഴല്‍ക്കിണര്‍ മൂടിയ നിലയിലായിരുന്നു. തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് ഈയിടെയാണ് കുഴല്‍ക്കിണര്‍ തുറന്നത്. ഇതാണ് വലിയ അപകടത്തിലേക്ക് എത്തിച്ചത്.