കശ്മീരിലെ ഷോപിയാനില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഷോപിയാനിലെ അവ്നീരയിലുണ്ടായ ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരരെ വധിച്ചത്. പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത് സൈന്യം തെരച്ചില്‍ തുടരുകയാണ്
Related News
ഉന്നാവോ കേസ്; പെണ്‍കുട്ടികളുടെ മരണം വിഷം ഉള്ളില്‍ ചെന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ഉത്തര്‍ പ്രദേശിലെ ഉന്നാവോയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്നെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പെൺകുട്ടികളുടെ പിതാവിനെ പൊലീസ് വീട്ടിൽ നിന്നും കൊണ്ടുപോയി. ശരീരത്തില്‍ പരിക്ക് പറ്റിയ പാടുകള്‍ കണ്ടെത്താനായിട്ടില്ലെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തര്‍ പ്രദേശ് പൊലീസ് മേധാവി ഹിതേഷ് ചന്ദ്ര അശ്വതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സഖ്യരൂപീകരണം: പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നത
സഖ്യരൂപീകരണത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ കല്ലുകടി. 21ന് നടക്കാനിരിക്കുന്ന യോഗത്തെ ചൊല്ലി തൃണമൂല്‍ കോണ്‍ഗ്രസിനും എസ്.പി – ബി.എസ്.പി സഖ്യത്തിനുമാണ് അഭിപ്രായഭിന്നതയുള്ളത്. സഖ്യരൂപീകരണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നത നിലനില്‍ക്കുന്നതായാണ് പുറത്തുവരുന്ന സൂചന. അവസാന തെരഞ്ഞെടുപ്പിന് ശേഷം 21ന് യോഗം ചേരാന്‍ 21 പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ നേരത്തെ ധാരണയായിരുന്നു. എന്നാല്‍ ഈ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് എസ്.പി – ബി.എസ്.പി പാര്‍ട്ടികള്‍ അറിയിച്ചു. ഫലം വന്നതിന് ശേഷം മാത്രമേ യോഗം ചേരേണ്ടതുള്ളൂവെന്ന നിലപാടിലാണ് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസുമുള്ളത്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വം സംബന്ധിച്ച […]
ഫേസ്ബുക്ക്, ടിക്ടോക്ക്, ട്രൂകോളര്‍, ഇന്‍സ്റ്റഗ്രാം അടക്കമുള്ള 89 ആപ്പുകള്‍ ഫോണില്‍ നിന്ന് കളയണം
ആപ്പുകൾ മൊബൈൽ ഫോണിൽ നിന്ന് നീക്കാൻ സൈനികർക്ക് നിർദേശം. ഫേസ്ബുക്കും ടിക്ടോകും ഇൻസ്റ്റഗ്രാമും പബ്ജിയും ഉൾപ്പെടെയുള്ളവ നീക്കാനാണ് നിർദ്ദേശം. സുരക്ഷ പ്രശ്നങ്ങളും വിവരങ്ങൾ ചോരാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടിയാണ് നടപടി. ജൂലൈ 15നകം മൊബൈൽ ആപ്പുകൾ നീക്കണം. സൈനികരുടെ അക്കൗണ്ടുകൾ വഴി നിർണായക വിവരങ്ങൾ ചോർത്താൻ ചൈനയും പാകിസ്ഥാനും ശ്രമിക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ജൂൺ 29ന് 59 ചൈനീസ് മൊബൈൽ ആപ്പുകൾ കേന്ദ്ര ഐ ടി മന്ത്രാലയം രാജ്യത്ത് നിരോധിച്ചിരുന്നു. നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തപ്പെടാനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ടാണ് 89 […]