ഉത്തർപ്രദേശിലെ ഉന്നാവിൽ ഗോതമ്പ് പാടത്ത് രണ്ട് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. ഒരു പെൺകുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വിഷം ഉള്ളിൽ ചെന്നാണ് കുട്ടികൾ മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കൈയ്യും കാലും കെട്ടിയിട്ട നിലയിലാണ് ഇവരെ കണ്ടെത്തിയത്. പെണ്‍കുട്ടികളെ ആശുപത്രിയിലെത്തിക്കുന്ന സമയത്ത് അബോധാവസ്ഥയിലായിരുന്നുവെന്ന് പരിശോധിച്ച ഡോക്ടര്‍ ടൈംസ് നൌ ന്യൂസിനോട് പറഞ്ഞു. പുല്ലു പറിക്കാൻ പോയ കുട്ടികളെ കാണാതാവുകയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Related News
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഒളിവിലെന്ന് ഇ.ഡി
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത സോറൻ ഒളിവിൽ എന്ന് ഇ.ഡി. ഡൽഹിയിലെ വസതിയിൽ അടക്കം സോറൻ എവിടെ എന്നത് സംബന്ധിച്ച് വിവരമില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു. ഹേമന്ത് സോറനെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുന്നതിൽ നിയമപദേശം തേടിയിരിക്കുകയാണ് ഇ.ഡി. അന്വേഷണത്തോട് സോറൻ സഹകരിക്കുന്നില്ലെന്ന് ഇ ഡി കോടതിയെ അറിയിക്കും. ജാർഖണ്ഡ് ഖനന അഴിമതി കേസിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇഡിക്ക് മുന്നിൽ ഈ മാസം 31ന് ചോദ്യം ചെയ്യലിന് ഹാജരാകാം എന്ന് അറിയിച്ചിരുന്നു. ഇ.ഡി സംഘം റാഞ്ചിയിലെ സോറന്റെ […]
ഫ്ലാറ്റ് പൊളിക്കല്‍; മരടില്‍ ശനിയാഴ്ച രാവിലെ 8 മുതല്‍ വൈകിട്ട് 4 വരെ നിരോധനാജ്ഞ
മരടില്‍ ഫ്ളാറ്റ് പൊളിക്കുന്ന പ്രദേശങ്ങളില്‍ ശനിയാഴ്ച രാവിലെ 8 മുതല്‍ വൈകിട്ട് 4 വരെ നിരോധനാജ്ഞ പുറപ്പെടുവിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് സാക്കറെ. കരയിലും കായലിലും വായുവിലും നിരീക്ഷണമുണ്ടാകും. ഫ്ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ ഡ്രോണും ബോട്ടുകളും അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. സുരക്ഷാക്രമീകരണങ്ങള്‍ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാതയില്‍ സ്ഫോടനത്തിന് അഞ്ചുമിനിറ്റ് മുന്‍പ് ഗതാഗതം തടയുമെന്നും അവലോകന യോഗത്തിനുശേഷം കമ്മിഷണര്‍ പറഞ്ഞു.
കനത്ത മഴയില്‍ മഹാരാഷ്ട്രയിലെ തിവാരെ ഡാം തകര്‍ന്ന് ആറ് പേര് മരിച്ചു; ഏഴ് ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം
കനത്ത മഴയെില്‍ മഹാരാഷ്ട്രയിലെ തിവാരെ ഡാം തകര്‍ന്ന് ആറ് പേര് മരിച്ചു. ഏഴ് ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം. നിരവധി വീടുകള്‍ ഒഴുകിപ്പോയി. ഇന്നലെ മലാഡില്‍ മതിലിടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയി വിദ്യാലയങ്ങളെല്ലാം അടഞ്ഞ് കിടക്കുകയാണ്. ഗ്രാമങ്ങള്‍ പലതും ഒറ്റപ്പെട്ടു. വെള്ളം കടലിലേക്ക് പമ്പ് ചെയ്യാനുള്ള ശ്രമം നടത്തുന്നുണ്ട്. ഭക്ഷണവും വെള്ളവുമടക്കമുള്ളവ എത്തിക്കാനുള്ള സൌകര്യങ്ങള്‍ ചെയ്തതായി സര്‍ക്കാര്‍ അറിയിച്ചു. ക്രാന്തി നഗര്‍, കുല അടക്കമുള്ള പ്രദേശങ്ങളില്‍ നിന്ന് കൂടുതല്‍ പേരെ ഒഴിപ്പിച്ചു. കൂടുതല്‍ നാവിക സേന അംഗങ്ങളെ […]