കർഷക പ്രക്ഷോഭത്തിന് പിന്തുണ നൽകിയ 250 അക്കൗണ്ടുകൾ ട്വിറ്റർ ബ്ലോക്ക് ചെയ്തിരുന്നു
ട്വിറ്റർ ഇന്ത്യയുടെ പബ്ലിക് പോളിസി മേധാവി മഹിമ കൗൾ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. കർഷകർക്ക് അനുകൂലമായ ഹാഷ്ടാഗുകൾ ഒഴിവാക്കാത്തതിൽ കേന്ദ്രം ട്വിറ്ററിനെതിരേ വിമര്‍ശിച്ചതിന് പിന്നാലെയാണ് കൗളിന്റെ രാജി.
നേരത്തേ, കർഷക പ്രക്ഷോഭത്തിന് പിന്തുണ നൽകി ട്വീറ്റ് ചെയ്ത 250 അക്കൗണ്ടുകൾ ട്വിറ്റർ ബ്ലോക്ക് ചെയ്തിരുന്നു. എന്നാൽ, അഭിപ്രായ സ്വാതന്ത്ര്യം, വാർത്ത പ്രാധാന്യം എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ട്വിറ്റർ ചില അക്കൗണ്ടുകൾ പിന്നീട് പുനസ്ഥാപിക്കുകയും ചെയ്തു.
ജനുവരി ആദ്യവാരം തന്നെ മഹിമ രാജിക്കത്ത് നല്‍കിയെന്നും ചുമതലകള്‍ മറ്റൊരാളെ എല്പ്പിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് മാസം വരെ അവര്‍ ട്വിറ്ററിന്റെ ഇന്ത്യയിലെ പബ്ലിക്ക് പോളിസി മേധാവിയായി തുടരുമെന്നുമാണ് സൂചനകള്‍.